Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അറിവിൻ്റെ മഹാസാഗരത്തിലേക്കുള്ള താക്കോൽ സംസ്കൃതം...

14 Jun 2025 18:35 IST

MUKUNDAN

Share News :

ഗുരുവായൂർ:അറിവിൻ്റെ മഹാസാഗരത്തിലേക്കുള്ള താക്കോലാണ് സംസ്കൃതമെന്നും അതിൻ്റെ അകത്തളങ്ങളിലേക്ക് ചെന്ന് ആ അറിവുകൾ വശത്താക്കാൻ ശ്രമിക്കണമെന്നും കോഴിക്കോട് സർവകലാശാല വൈസ് ചാൻസലർ പ്രൊഫസർ ഡോ.പി.രവീന്ദ്രൻ അഭിപ്രായപ്പെട്ടു.ഗുരുവായൂർ സംസ്കൃത അകാദമിയുടെ സംസ്കൃത സംഗമവും,സംസ്കൃത സേവാരത്ന പുരസ്കാര സമർപ്പണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പോണ്ടിച്ചേരി എൻഐറ്റിയിലെ ഡീൻ ഡോ.പി.ഹരിഗോവിന്ദൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ.കെ.എൻ.പദ്മകുമാർ,ഡോ.ഒ.എസ്.സുധീഷിന് സംസ്കൃത സേവാരത്നം പുരസ്കാരം സമർപ്പിച്ചു.സിനിമാ സംവിധായകൻ വിജീഷ് മണി പ്രമാണപത്രം വിതരണം ചെയ്തു.ബ്രഹ്മചാരി ടി.കെ.വിനയഗോപാൽ ദീപപ്രോജ്വലനം നടത്തി.എസ്എസ്എൽസി,പ്ലസ് ടൂ വിഭാഗത്തിൽ സംസ്കൃതം ഒന്നാം ഭാഷയായി പഠിച്ച് എല്ലാ വിഷയത്തിലും എപ്ലസ് നേടിയ കുട്ടികളേയും അനുമോദിച്ചു.ഡോ.പി.പദ്മനാഭൻ,ഡോ.ജസ്റ്റിൻ ജോർജ്,രമേശ് കൈതപ്രം,ഡോ.സി.പി.ഷൈലജ,അനൂപ് ശർമ്മ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News