Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫ്രീഡം ടോക് സാംസ്കാരിക സദസ്സ്

16 Aug 2024 10:28 IST

Preyesh kumar

Share News :

മേപ്പയ്യൂർ: രാജ്യത്തിൻ്റെ 78-ാം സ്വാതന്ത്ര്യ ദിനത്തിൽ

സ്പന്ദനം ആർട്സിൻ്റെ ആഭിമുഖ്യത്തിൽ പീടികക്കണ്ടി മുക്കിൽ മുതിർന്ന പൗരൻ' ആവട്ടാട്ട് ഗോപാലക്കുറുപ്പ് ദേശീയ പതാക ഉയർത്തി.

വൈകീട്ട് നടന്ന ഫ്രീഡംടോക് സാംസ്കാരിക സദസ്സ് മുൻ മേലടി ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.

എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ്

വിജയികൾക്കുള്ള ഉപഹാര സമർപ്പണവും

സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് വിജയികൾക്കുള്ള

സമ്മാനദാനവും നടന്നു.സ്പന്ദനം പ്രസിഡൻ്റ് പി.കെ.ഭവിതേഷ് അധ്യക്ഷത വഹിച്ചു.

പി.കെ.പ്രിയേഷ് കുമാർ, ഐ.പി.ഗോവിന്ദൻ നമ്പ്യാർ, ഷിനോജ് എടവന, സ്നേഹ പീടികക്കണ്ടി എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News