Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Dec 2025 18:03 IST
Share News :
കോഴിക്കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെന്റിനറിയുടെ ഭാഗമായി മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയത്തില്‍ കേരള മുസ്ലിം ജമാഅത്ത് 2026 ജനുവരി 01 മുതല്‍ 17 വരെ നടത്തുന്ന കേരളയാത്രയുടെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ജില്ലാ യാത്ര 23 മുതല്‍ 28 വരെ നടക്കും. ജില്ലായാത്ര 23ന് ചൊവ്വാഴ്ച വൈകു. മൂന്ന് മണിക്ക് നാദാപുരം ഭൂമിവാതുക്കല്‍ തുടക്കമാകും. യാത്രക്ക് മുന്നോടിയായി കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.
. സയ്യിദ് അലി ബാഫഖി പ്രാര്‍ത്ഥന നിര്‍വഹിക്കും. സമസ്ത സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്യും. വി പി എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിക്കും. സയ്യിദ് ത്വാഹ സഖാഫി കുറ്റ്യാടി ആമുഖ ഭാഷണവും എം ടി ശിഹാബുദ്ദീന്‍ സഖാഫി വിഷയാവതരണവും നടത്തും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി യാത്രാ നായകനും സയ്യിദ് മുഹമ്മദ് കെ വി ബുഖാരി കരുവന്‍ തിരുത്തി, എ കെ സി മുഹമ്മദ് ഫൈസി എന്നിവര്‍ ഉപനായകരുമാണ്. തുടര്‍ന്ന്, ജില്ലയിലെ 14 കേന്ദ്രങ്ങളില്‍ യാത്രക്ക് സ്വീകരണം നല്‍കും. വടകര, കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി, താമരശ്ശേരി, പൂനൂര്‍, ബാലുശ്ശേരി, കൊടുവള്ളി, നരിക്കുനി, മുക്കം, കുന്ദമംഗലം, കോഴിക്കോട്, മാവൂര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തുന്ന ജില്ലാ യാത്ര 28ന് വൈകിട്ട് 6.30 രാമനാട്ടുകരയില്‍ സമാപിക്കും. സമാപന സമ്മേളനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന റേഞ്ച് റോവർ കാർ കത്തിനശിച്ചു; യാത്രക്കാർ
കേരള മുസ്ലിംജമാഅത്ത് സംഘടിപ്പിക്കുന്ന കേരള യാത്ര ജനുവരി 3, 4 തീയതികളിലാണ് കോഴിക്കോട് ജില്ലയില്‍ എത്തുന്നത്.
സയ്യിദ് ഇബ്റാഹീംഖലീലുല്‍ ബുഖാരി, സി മുഹമ്മദ് ഫൈസി, കോടമ്പുഴ ബാവ മുസ്്ലിയാര്‍, സയ്യിദ് മുഹമ്മദ് തുറാബ്‌സഖാഫി, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീംഅസ്ഹരി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് എന്‍ അലി അബ്ദുല്ല, മജീദ് കക്കാട്, അഫ്‌സല്‍കൊളാരി, ജിഅബൂബക്കര്‍,റാഷിദ്ബുഖാരി, മുസ്തഫ പി അറക്കല്‍, സയ്യിദ് അബ്ദുസബൂര്‍ അവേലം, വള്ളിയാട് മുഹമ്മദലി സഖാഫി, അബ്ദുള്ള സഅദി, നാസര്‍ ചെറുവാടി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബ്ദുല്‍ കലാം മാവൂര്‍, സാബിര്‍ സഖാഫി, ജാബിര്‍ നെരോത്ത്, സി എ അഹ്മദ്‌റാസി,സി ആര്‍ കെ മുഹമ്മദ്,മുനീര്‍ സഖാഫി ഓര്‍ക്കാട്ടേരി, അലവിസഖാഫികായലം, കബീര്‍ മാസ്റ്റര്‍, ശാദില്‍ നൂറാനി, ഷാഫി അഹ്‌സനി തുടങ്ങിയ പ്രാസ്ഥാനിക നേതാക്കള്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ടി കെ അബ്ദുറഹ്മാന്‍ ബാഖവി, സയ്യിദ് കെ വി മുഹമ്മദ് ബുഖാരി
ജി അബൂബക്കര്‍, ബി പി സിദ്ധീഖ് ഹാജി , സലീം അണ്ടോണ, ശുഐബ് കുണ്ടുങ്ങല്‍ സംബന്ധിച്ചു.
Follow us on :
More in Related News
Please select your location.