Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാലിന്യമുക്തം നവകേരളം തിരുരങ്ങാടി ബ്ലോക്ക് തലത്തിൽ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തായി വള്ളിക്കുന്നിനെ തെരെത്തെടുത്തു

05 Apr 2025 19:13 IST

PALLIKKARA

Share News :

തിരുരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഹരിത ബ്ലോക്ക് പ്രഖ്യാപനത്തിൻ്റെ ഭാഗമായി വിവിധ മേഖലകളിൽ മാലിന്യസംസ്ക്കരണത്തിൽ മികച്ച പ്രവർത്തനം നടത്തിയ സ്ഥാപനങ്ങളെ ആദരിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ തിരുരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ ടി സാജിത അദ്ധ്യക്ഷത വഹിച്ചു. തിരുരങ്ങാടി നിയോജക മണ്ഡലം എം എൽ എ കെ പി എ മജീദ് തിരുരങ്ങാടി ഹരിത ബ്ലോക്ക് ആയി പ്രഖ്യാപിച്ചു കൊണ്ട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളിൽ തിരുരങ്ങാടി ബ്ലോക്കിൽ മികച്ച ഗ്രാമപഞ്ചായത്തായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിനെ തെരെത്തെടുത്തു. മികച്ച പൊതു സ്ഥാപനം ജി എൽ പി എസ് കാലിക്കറ്റ് യൂനിവേഴ്സ്റ്റി ക്യാമ്പസ്, മികച്ച വ്യാപാരേതര സ്ഥാപനം വള്ളിക്കുന്ന് സർവ്വീസ് കോ -ഓപ്പറേറ്റീവ് ബാങ്ക്, മികച്ച ഹരിത ടൗൺ പറമ്പിൽ പീടിക, മികച്ച വ്യാപാര സ്ഥാപനങ്ങൾ ലെ കാഞ്ചീസ് പാണമ്പ്ര , SKB ഓയിൽമിൽ വള്ളിക്കുന്ന്, മികച്ച വായനശാല യുഗ ചേതന മൂന്നിയൂർ, റസിഡൻസ് അസോസിയേഷൻ - സൗഹൃദം റസിഡൻസ് തേഞ്ഞിപ്പാലം, മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങൾക്ക് മാതൃകാ പ്രവർത്തനം നടത്തുന്ന ഗ്രീൻ വേമ്സിനെയും ചടങ്ങിൽ ആദരിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പി ടി ബിന്ദു സ്വാഗതം പറഞ്ഞ ചടങ്ങിന് അസിസ്റ്റൻ്റ് സെക്രട്ടറി ജോളി ജോൺ നന്ദി രേഖപ്പെടുത്തി.

Follow us on :

More in Related News