Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jul 2025 17:53 IST
Share News :
ചാവക്കാട്:ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് ചേറ്റുവ പുളിക്കകടവ് തീരദേശ റോഡിലുള്ള ചേറ്റുവ പടന്ന പാലം തകർച്ച ഭീഷണിയിൽ എന്ന വാർത്ത കഴിഞ്ഞദിവസം മാധ്യമങ്ങളിൽ വന്നിരുന്നു.സ്കൂൾ വാഹനങ്ങളും,സ്വകാര്യ വാഹനങ്ങളും ഉൾപ്പെടെ ഒട്ടനവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാലമാണ് ചേറ്റുവ തീരദേശ മേഖലയിലെ പടന്ന ചീപ്പിനോട് ചേർന്നുള്ള ഈ പാലം.വാർത്ത വന്നതിന്റെ ഫലമായി പാലം ബലപ്പെടുത്തുന്ന ജോലികൾ നേരിൽ കണ്ട് വിലയിരുത്തുന്നതിനായി ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുസുരേഷ്,പഞ്ചായത്ത് സെക്രട്ടറി പി.ഡി.പരമേശ്വരൻ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സതീഷ് പനക്കൽ,പഞ്ചായത്ത്അംഗം അനിത മുരുകേശൻ,സാമൂഹ്യ പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ എന്നിവർ ശിവാലയ കരാർ കമ്പനി പ്രതിനിധികളായ സഞ്ജയ് കാടിയാൻ,മനോജ് ശർമ എന്നിവരുമായി ചർച്ച നടത്തി,മൂന്ന് ദിവസം കൊണ്ട് പണി പൂർത്തിയാക്കി പാലം സഞ്ചാരയോഗ്യമാക്കുമെന്ന് കരാർ കമ്പനി ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.ദേശീയപാത നിർമ്മാണം ഏറ്റെടുത്തിട്ടുള്ള ശിവാലയ കമ്പനിയാണ് പാലം ബലപ്പെടുത്തുന്നത്.
Follow us on :
Tags:
More in Related News
Please select your location.