Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂടുതൽ വേതനം നൽകുന്ന ബജറ്റ് .

24 Mar 2025 18:16 IST

UNNICHEKKU .M

Share News :



മുക്കം: ദിവസക്കൂലി 346 രൂപ മാത്രമുള്ള തൊഴിലുറപ്പ് തൊഴിലാളികൾക്ക് 500 ദൂപ വേതനം പ്രഖ്യാപിച്ച് കാരശ്ശേരി ഗ്രാമപഞ്ചായത്ത് ബജറ്റ്.സർക്കാർ അംഗീകാരം ലഭിച്ചാൽ 154 രൂപ ഗ്രാമ പഞ്ചായത്ത് വകയിരുത്തി 500 രൂപ വേതനം നൽകുമെന്നതാണ് ശ്രദ്ധേയമായ പ്രഖ്യാപനം. സംസ്ഥാനത്തെ ജീവിത നിലവാരം കണക്കിലെടുത്താണ് ഇത്തരമൊരു പ്രഖ്യാപനമെന്ന് ബജറ്റ് അവതരിപ്പിച്ച ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജംഷിദ് ഒളകര പറഞ്ഞു. പഞ്ചായത്തിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ 

ഷോപ്പിംങ് കോംപളക്സ്,

ബഡ്സ്  റീഹാബിലിറ്റേഷൻ സെൻ്റർ, വൃക്കരോഗികൾക്ക് സൗജന്യ

ഡയാലിസിസ് കിറ്റ് വിതരണം,മുഴുവൻ പ്രദേശങ്ങളിലും വെളിച്ചമെത്തിക്കാൻ തെരുവ് വിളക്കുകൾ,ലഹരിക്കെതിരെ തുടർ ക്യാമ്പയിനുകൾ,എം സി എഫ്‌ ന് സ്വന്തമായി സ്ഥലം വാങ്ങുന്നതിനും കെട്ടിടം നിർമ്മിക്കുന്നതിനും പദ്ധതി തുടങ്ങിയവയാണ് മറ്റ് പ്രധാന പദ്ധതികൾ.

ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനും പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കുള്ള പദ്ധതികൾക്കും ആവശ്യമായ തുക മാറ്റിവെച്ചിട്ടുണ്ട്. കാർഷിക മേഖലയിൽ വിവിധ പദ്ധതികൾക്കൊപ്പം ജൈവവേലി നിർമ്മാണത്തിനും സൗരോർജ വേലി നിർമ്മാണത്തിനും തുക വകയിരുത്തിയിട്ടുണ്ട്

വയോജനങ്ങളുടെയും സ്ത്രീകളുടെയും ഉന്നമത്തിന് വേണ്ടിയുള്ള പദ്ധതികൾക്കും തുക നീക്കിവെച്ചിട്ടുണ്ട്36,87,75,938 രൂപ വരവും 

36,27,84,334 രൂപ ചിലവും 

59,91,604 മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സുനിത രാജൻ അധ്യക്ഷത വഹിച്ചു.. 

Follow us on :

More in Related News