Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹോട്ടലുകളില്‍ പരിശോധന: പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു

09 Oct 2024 20:37 IST

- ജേർണലിസ്റ്റ്

Share News :


ഇടുക്കി ഹോട്ടല്‍ ഭക്ഷണത്തില്‍ ജീവനുള്ള പുഴുക്കളെ കണ്ടതിനു പിന്നാലെ കട്ടപ്പന നഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന. മൂന്ന് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ പദാര്‍ഥങ്ങളും നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. ഇടുക്കി കവലയിലെ റഹ്‌മത്ത് ഹോട്ടല്‍, ബൈപ്പാസ് റോഡിലെ രാജേശ്വരി ഹോട്ടല്‍, പുതിയ ബസ് സ്റ്റാന്‍ഡിലെ ആര്യ ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണപദാര്‍ഥങ്ങളും നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും പിടികൂടിയത്. കട്ടപ്പന നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കട്ടപ്പന ടൗണിലെ ഏഴു ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഇതില്‍ മൂന്ന് ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണപദാര്‍ഥങ്ങള്‍ പിടികൂടിയത്. 

ഇടുക്കിക്കവലയിലെ മഹാരാജ ഹോട്ടലില്‍ തിങ്കളാഴ്ച വൈകുന്നേരം വിളമ്പിയ കപ്പ ബിരിയാണിയില്‍ ജീവനുള്ള പുഴുവിനെ കണ്ടതായി പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ പരിശോധന നടത്തിയെങ്കിലും അപ്പോഴേക്കും പഴയ ഭക്ഷണ സാധനങ്ങള്‍ മുഴുവന്‍ ഹോട്ടലിലെ അടുക്കളയില്‍ നിന്ന് മാറ്റിയിരുന്നതിനാല്‍ ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ ഹോട്ടല്‍ അടുക്കള വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നു കണ്ടെത്തിയതിനാല്‍ ഹോട്ടല്‍ ഉടമക്ക് ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയെന്ന് നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.

Follow us on :

More in Related News