Wed Feb 26, 2025 7:05 PM 1ST
Location
Sign In
31 Jan 2025 12:12 IST
Share News :
പേരാമ്പ്ര : കേരളാ കോൺഗ്രസ് (എം) പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എം. മാണിയുടെ 92-ാം ജന്മദിനം കടിയങ്ങാട് ബഡ്സ് സ്കൂൾ അന്തേവാസികൾക്ക് സമ്മാനങ്ങൾ നൽകിയും അവരോടൊപ്പം ഭക്ഷണം കഴിച്ചും ആചരിച്ചു.അനുസ്മരണ യോഗം പ്രശസ്ത നാടക സിനിമ സീരിയൽ നടൻ മുഹമ്മദ് എരവട്ടൂർ ഉൽഘാടനം ചെയ്തു.
പേരാമ്പ്ര നിയോജകമണ്ഡലം പ്രസിഡൻ്റ് ശ്രീധരൻ മുതുവണ്ണാച്ച അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗം ബേബി കാപ്പുകാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിമാരായ സുരേന്ദ്രൻ പാലേരി, ബോബി ഓസ്റ്റിൻ, സീനിയർ മെമ്പർ ജോർജ് ഫിലിപ്പ്, ബേബി സെബാസ്റ്റ്യൻ, പ്രകാശൻ കിഴക്കയിൽ, സുരേഷ് മുതുവണ്ണാച്ച, മനോജ് പാലേരി, ജോസുകുട്ടി പുരയിടത്തിൽ, രാജീവൻ, രാമദാസ് കൂത്താളി, സധു മുതുവണ്ണാച്ച എന്നിവർ സംസാരിച്ചു. കേരളാ കോൺഗ്രസ് (എം) ചക്കിട്ടപാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചക്കിട്ടപാറയിലുള്ള ഒരു നിത്യ രോഗിയുടെ വീട് സന്ദർശിച്ച് മെഡിക്കൽ ഉപകരണങ്ങളും മറ്റ് സഹായങ്ങളും നൽകി.മണ്ഡലം പ്രസിഡൻ്റ് ജോസുകുട്ടി പുരയിടം, ജില്ലാ സെക്രട്ടറി ബോബി ഓസ്റ്റിൻ, ബേബി കാപ്പുകാട്ടിൽ, ബേബി സെബാസ്റ്റ്യൻ, ജോയി പനമറ്റത്തിൽ, ബിനേഷ് കിഴക്കേടം, ബേബി കുരിശുംമൂട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.