Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jun 2025 19:16 IST
Share News :
ചാവക്കാട്:ഇന്നലെ പുലർച്ചെ രണ്ടുമണിയോടെ ഉണ്ടായ ശക്തമായ ചുഴലി കാറ്റിലും,മഴയിലും വീടുകൾ ഭാഗികമായി തകർന്നു.പുത്തൻകടപ്പുറം ഒന്നാം വാർഡിൽ എച്ച്ഐ മദ്രസയുടെ വടക്കുവശം താമസിക്കുന്ന മേപ്പറത്ത് നൗഫൽ,പടിഞ്ഞാറെപ്പുരയ്‌ക്കൽ അബ്ദുട്ടി എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടം സംഭവിച്ചത്. വീടിനകത്ത് മുറിയിൽ കിടന്നുറങ്ങിയിരുന്ന മേപ്പുറത്ത് നൗഫൽ(40),മകൻ സിയാൻ(7) എന്നിവർക്ക് തലയ്ക്കും,പുറത്തും പരിക്കുപറ്റി.ഓടുകൾ പൊട്ടി ദേഹത്ത് വീഴുകയായിരുന്നു.രണ്ടുപേരും ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.കൂടെ നൗഫലിന്റെ ഭാര്യയും,എട്ടുമാസം പ്രായമായ കുഞ്ഞും ഉറങ്ങുന്നുണ്ടായിരുന്നു.അവർ രണ്ടുപേരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.വീടിനും വലിയ നഷ്ടം സംഭവിച്ചു.തൊട്ടടുത്തുള്ള ബദർ പള്ളിയുടെ മുകളിലെ ഷീറ്റുകളും പറന്നുപോയി നാശനഷ്ട്ടങ്ങൾ സംഭവിച്ചു.വിവരമറിഞ്ഞ് ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്,വാർഡ് കൗൺസിലർ ഉമ്മു റഹ്മത്ത്,മണത്തല വില്ലേജ് ഓഫീസർ,ചാവക്കാട് നഗരസഭ ഹെൽത്ത് വിഭാഗം,എൻജിനീയർ വിഭാഗം തുടങ്ങിയ ഉദ്യോഗസ്ഥന്മാർ,പൊതുപ്രവർത്തകരായ ടി.എം.ഹനീഫ,എം.എ.ബഷീർ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു.
Follow us on :
Tags:
More in Related News
Please select your location.