Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Dec 2024 20:34 IST
Share News :
മുക്കം: മാവൂർ ബി.ആർ.സി ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി
വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മാവൂർ ഗവ: ഹയർ സെക്കൻഡറി സ്കൂൾഎസ്.പി.സി, എൻ. എൻ.എസ്. കേഡറ്റുകൾ , മാവൂർ ജി എം യു പി സ്കൂൾ ജെ ആർ സി വളണ്ടിയർമാർ വിദ്യാർത്ഥികൾ എന്നിവർ അണിനിരന്ന വിളംബര ജാഥയോടെയാണ് ആരംഭിച്ചത്.
വിളംബര ജാഥ പഞ്ചായത്തഗം പി.ഉമ്മർ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു.ഭിന്നശേഷി വാരാചരണ
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ റസാഖ് ഉദ്ഘാടനം ചെയ്തു. ബിഗ് ക്യാൻവാസ്, എൻഎസ്എസ് വിദ്യാർത്ഥികൾ അവതരിപ്പിച്ച
ഫ്ലാഷ് മോബ്, എസ് പി സി കേഡറ്റുകൾ അവതരിപ്പിച്ച ദേശഭക്തിഗാനത്തിന്റെ ആംഗ്യഭാഷാ ആവിഷ്കാരം, വിവിധ കലാപരിപാടികൾ, സായാഹ്ന സദസ്സ് എന്നിവ
പരിപാടിയുടെ ഭാഗമായി നടന്നു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ ഉണിക്കൂർ, പഞ്ചായത്ത് അംഗങ്ങളായ ടി. രഞ്ജിത്ത്, എ.പി. മോഹൻദാസ് , ബി.പി.സി
ജോസഫ് തോമസ് ,മാവൂർ ജി എം യു പി സ്കൂൾപ്രധാന അധ്യാപിക മിനി, കെ.വി. ഷംസുദ്ദീൻ ഹാജി, രക്ഷിതാക്കളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ
അഖിൽകുമാർ സ്വാഗതവും, അനിത വി നന്ദിയും പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.