Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരിസ്ഥിതിദിനാഘോഷം എം.വി. ഹയർസെക്കണ്ടറി സ്കൂളിൽ

05 Jun 2025 17:32 IST

PALLIKKARA

Share News :

പരിസ്ഥിതിദിനാഘോഷം എം.വി. ഹയർസെക്കണ്ടറി സ്കൂളിൽ


പരപ്പനങ്ങാടി: ലോക പരിസ്ഥിതിദിനത്തിൽ അരിയല്ലൂർ എം.വി. ഹയർസെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷവും ഹരിത ക്ലബ്ബ് ഉദ്ഘാടനവും നടന്നു. പരിസ്ഥിതി പ്രവർത്തകനും മുൻ ഉപജില്ലാവിദ്യാഭ്യാസ ഓഫീസറുമായ അജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു. പ്രത്യേകപരിഗണന അർഹിക്കുന്ന വിദ്യാർത്ഥിയായ കെ. സൽമാന് വൃക്ഷതൈ വിതരണം ചെയ്തുകൊണ്ടാണ് ഉദ്ഘാടന കർമം നിർവ്വഹിച്ചത്.പി.ടി.എ പ്രസിഡണ്ട് സുനിൽകുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ മാനേജർ കെ.കെ വിശ്വനാഥൻ, പ്രിയബാലചന്ദ്രൻ, ടി.കെ.ഷാജി, സുധീഷ് , ബിന്ദുഭാസ്കർ , സജിത്ത് എന്നിവർ സംസാരിച്ചു. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി. ഹരിത ക്ലബ്ബ് അംഗങ്ങൾ,എസ്.പി.സി, ജെ.ആർ.സി, സ്കൗട്ട് &ഗൈഡ്സ് അംഗങ്ങൾ ചടങ്ങിൽ പങ്കാളികളായി.

Follow us on :

More in Related News