Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേപ്പയ്യൂരിൽ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന് തറക്കല്ലിട്ടു

20 Sep 2024 18:55 IST

Preyesh kumar

Share News :

മേപ്പയ്യൂർ:സർക്കാർ ഓഫീസുകൾക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനും, അടിസ്ഥാന സൗകര്യം വിപുലീകരിക്കുന്നതിനും സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിനുമായി സർക്കാർ ആവിഷ്ക്കരിക്കുന്ന പദ്ധതിയുടെ ഭാഗമായി മേപ്യ്യൂർ വില്ലേജ് ഓഫിസിനു വേണ്ടി ആധുനീക സൗകര്യമുള്ള സ്മാർട്ട്‌ വില്ലേജ് ഓഫീസ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം റവന്യൂ ഭവന

നിർമ്മാണ വകുപ്പുമന്ത്രി കെ. രാജൻ ഓൺലൈൻ വഴി നിർവ്വഹിച്ചു. സംസ്ഥാനത്ത് 26 സ്മാർട്ട് വില്ലേജ് ഓഫീസുകൾക്കാണ് ഇന്ന് മന്ത്രി തറക്കല്ലിട്ടത്.


ശിലാഫലക അനാഛാദനം പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് എൻ.പി.ശോഭ അദ്ധ്യക്ഷയായി തഹസിൽദാർ ( ഭൂരേഖ)സി. സുബൈർ, സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ മാരായ വി.പി. രമ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, ബ്ലോക്ക് മെമ്പർ കെ.കെ. നിഷിത, പഞ്ചായത്ത് മെമ്പർ റാബിയ എടത്തിക്കണ്ടി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.കെ. വിജിത്ത്, ബാബു കൊളക്കണ്ടി ', പി.കെ. അനീഷ് , എം.എം. അഷറഫ് നിഷാദ് പൊന്നം കണ്ടി, മേലാട്ടു നാരായണൻ, മധു പുഴയരികത്ത് എ. ടി. സി. അമ്മത് പഞ്ചായത്ത് . സെക്രട്ടരി, കെ.പി. അനിൽകുമാർ,. ഹെഡ്ക്വാർടേഴ്സ് തഹസിൽദാർ വി. ബിന്ദു എന്നിവർ സംസാരിച്ചു

Follow us on :

Tags:

More in Related News