Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ. മുഹമ്മദുണ്ണി ഹാജി അനുസ്മരണം നാളെ

19 Feb 2025 20:28 IST

Saifuddin Rocky

Share News :


കൊണ്ടോട്ടി : കൊണ്ടോട്ടിയുടെ ജനകീയ എം എൽ എ എന്ന് പേരെടുക്കുകയും പൊതു പ്രവർത്തനരംഗത്ത് ആറര പതിറ്റാണ്ടിലേറെ പരിചയ സമ്പത്തും കൈവരിച്ച രാഷ്ട്രീയനേതാവ് കെ. മുഹമ്മദുണ്ണി ഹാജിയെ അനുസ്മരിക്കുന്നു. കൊണ്ടോട്ടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടങ്ങാട് റോസിയ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ഫെബ്രുവരി 20(വ്യാഴാഴ്ച) ന് വൈകിട്ട് 7 മണിക്ക് നടക്കുന്ന അനുസ്മരണപരിപാടിയിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, രമേശ് ചെന്നിത്തല, എം പി മാരായ ഇ ടി മുഹമ്മദ്‌ ബഷീർ, പി വി അബ്ദുൽ വഹാബ്, എം എൽ എ മാരായ പി കെ കുഞ്ഞാലിക്കുട്ടി,എം കെ മുനീർ, എ പി അനിൽ കുമാർ, ടി വി ഇബ്രാഹിം, കെ പി എ മജീദ്, പി കെ ബഷീർ, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, പി. അബ്ദുൽ ഹമീദ് മാസ്റ്റർ, അഡ്വ. യു. എ. ലത്തീഫ്, നജീബ് കാന്തപുരം, കെ പി സി സി സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, പി ടി അജയ്‌മോഹൻ, നൗഷാദ് മണ്ണിശ്ശേരി എന്നിവർ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


മണ്ഡലം ഭാരവാഹി കളായ പി.എ ജബ്ബാർ ഹാജി,നസീം പുളിക്കൽ,

എ.ശൗക്കത്തലി ഹാജി,കെ.പി മൂസക്കുട്ടി,

ഇ.എം ഉമ്മർ, കെ.ഇമ്പിച്ചിമോതി മാസ്റ്റർ,

വി.പി സിദ്ദീഖ്,എ.എ സലാം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Follow us on :

More in Related News