Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കർഷക ദിനത്തിനോടനുബന്ധിച്ച് ചാവക്കാട് നഗരസഭയുടെയും,കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷകരെ ആദരിക്കുന്ന ചടങ്ങ് നഗരസഭ കോൺഫറൻസ് ഹാളിൽ വെച്ച് സംഘടിപ്പിച്ചു

17 Aug 2024 18:22 IST

MUKUNDAN

Share News :

ചാവക്കാട്:കർഷക ദിനത്തിനോടനുബന്ധിച്ച് ചാവക്കാട് നഗരസഭയുടെയും,കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷകരെ ആദരിക്കുന്ന ചടങ്ങ് നഗരസഭ കോൺഫറൻസ് ഹാളിൽ വെച്ച് സംഘടിപ്പിച്ചു.എൻ.കെ.അക്ബർ എംഎൽഎ ഉദ്ഘാടനവും,കർഷകരെ ആദരിക്കുകയും ചെയ്തു.നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലിം,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ റഷീദ്,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ്,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ,പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.എ.വി.മുഹമ്മദ് അൻവർ,നഗരസഭ മുൻചെയർമാനും,കൗൺസിലറുമായ എം.ആർ.രാധാകൃഷ്ണൻ,കൗൺസിലർ ഫൈസൽ കാനാമ്പുള്ളി,ചാവക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മാലികുളം അബ്ബാസ്,ചാവക്കാട് നഗരസഭ കൃഷിഭവൻ അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ ഇ.പി.ആനിറോസ് എന്നിവർ സംസാരിച്ചു.കർഷകർക്കായി കേരള സർക്കാർ പുതിയതായി പുറത്തിറക്കിയ "കതിർ" എന്ന ആപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിലെ ഉദ്യോഗസ്ഥർ കർഷകർക്ക് ക്ലാസ് നൽകി.

 

Follow us on :

More in Related News