Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള സർക്കാരിന്റെ "ഡിജി കേരളം" പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗരസഭയിൽ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം നഗരസഭ ചെയർപേഴ്സൺ ഷീജപ്രശാന്ത് നിർവഹിച്ചു

28 Oct 2024 12:54 IST

MUKUNDAN

Share News :

ചാവക്കാട്:കേരള സർക്കാരിന്റെ "ഡിജി കേരളം" പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗരസഭയിൽ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം നഗരസഭ ചെയർപേഴ്സൺ ഷീജപ്രശാന്ത് നിർവഹിച്ചു.നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ സ്വാഗതം ആശംസിച്ചു.ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ്,പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.എ.വി.മുഹമ്മദ് അൻവർ,മുൻ ചെയർമാനും,നഗരസഭ കൗൺസിലറുമായ എം.ആർ.രാധാകൃഷ്ണൻ,കൗൺസിലർ കെ.വി.സത്താർ,നഗരസഭ ജനറൽ വിഭാഗം സൂപ്രണ്ട് പി.വി.രേഖ എന്നിവർ സംസാരിച്ചു.സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എം.ഷമീർ പദ്ധതി വിശദീകരണം നടത്തി.കുടുംബശ്രീ മെമ്പർ സെക്രട്ടറി എ.വി.സംഗീത നന്ദി പറഞ്ഞു.സമൂഹത്തിലെ നാനാതുറയിലുള്ള ജനവിഭാഗങ്ങളും അടിസ്ഥാന ഡിജിറ്റൽ സാക്ഷരത നേടിയെടുക്കുന്നതിലൂടെ വിവരസാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ അവർക്ക് കൂടി പ്രാപ്യമാക്കുന്നതിനുള്ള കേരള സർക്കാരിന്റെ ദൗത്യമാണ് 'ഡിജി കേരളം'


Follow us on :

More in Related News