Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Dec 2024 22:03 IST
Share News :
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവൃത്തി കഴിഞ്ഞാലുടൻ കരാറുകാരുടെ ബില്ലുകൾ വേഗത്തിൽ മാറാൻ നടപടി സ്വീകരിക്കണമെന്ന് കേരള ഗവ. കോൺട്രാക്റ്റേഴ്സ് ഫെഡറേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജാ ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് പി സുരേന്ദ്രൻ അധ്യക്ഷനായി. ഡപ്യൂട്ടി മേയർ സി പി മുസഫർ അഹമ്മദ് മുഖ്യാതിഥിയായി. സംസ്ഥാന രക്ഷാധികാരി വി കെ സി മമ്മദ് കോയ സോഷ്യൽ സെക്യൂരിറ്റി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
സംസ്ഥാന സെക്രട്ടറി പി വി കൃഷ്ണൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ എം സഹദേവൻ പ്രവർത്തന റിപ്പോർട്ടും , വി ചിത്രാംഗനാഥ് വരവ് - ചിലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ പി മോഹൻദാസ്, സംസ്ഥാന കമ്മിറ്റി അoഗങ്ങളായ പി എം ഉണ്ണികൃഷ്ണൻ, ബി എം കൃഷ്ണൻ നായർ, ടി പി കുഞ്ഞാലി, ഡൊമനിക് ഡൊമനിക്, ടി മധു, ജില്ലാ രക്ഷാധികാരി എ കെ ബാലൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എ പി അരവിന്ദാക്ഷൻ (പ്രസിഡൻ്റ്), കെ കെ വിജയരാജൻ, കെ റഫീഖ് (വൈസ് പ്രസിഡൻ്റ്), പി വി ജലീലുദ്ദീൻ (സെക്രട്ടറി), വി മധുകരൻ, കെ സുധാകരൻ (ജോ. സെക്രട്ടറി), പി ദീപേഷ് (ഓർഗനൈസിങ് സെക്രട്ടറി), പി പ്രശാന്ത് കുമാർ (ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
പി വി ജലീലുദ്ദീൻ സ്വാഗതവും, ടി ഷൈലേഷ് നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.