Tue May 27, 2025 9:08 PM 1ST

Location  

Sign In

പരപ്പനങ്ങാടി നഗരസഭയിൽ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു

06 Dec 2024 18:10 IST

Jithu Vijay

Share News :


പരപ്പനങ്ങാടി : മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി പുതുതലമുറയിൽ മാലിന്യ നിർമാർജനത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക, മാലിന്യ മുക്ത നവകേരളത്തിന് പുതിയ ആശയങ്ങൾ സംഭാവന ചെയ്യുക എന്നീ ലക്ഷ്യത്തോട് കൂടി പരപ്പനങ്ങാടി നഗരസഭ ഹാളിൽ വെച്ച് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു.

വിവിധ സ്‌കൂളുകളിൽ നിന്ന് നൂറിലേറെ വിദ്യാർത്ഥികൾ പങ്കെടുത്ത ചടങ്ങിൽ നഗരസഭാ ചെയർമാൻ പി പി ഷാഹുൽ ഹമീദ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.


നഗരസഭ വൈസ് ചെയർപേഴ്‌സൺ കെ ഷഹർബാനു, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സീനത്ത് ആലിബാപ്പു, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ പി വി, വിദ്യാഭ്യാസ കലാ കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിസാർ അഹമ്മദ്, വാർഡ് കൗൺസിലർമാർ, ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ഗ്രൂപ്പ് തല ചർച്ചകളും അവയുടെ വിശദീകരണവും നടന്നു. ഹരിതസഭയുടെ ഭാഗമായി വിദ്യാർത്ഥികൾ റിപ്പോർട്ട് അവതരിപ്പിക്കുകയും തുടർന്ന് സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

Follow us on :

More in Related News