Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേപ്പയ്യൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിന് നാളെ അവധി പ്രഖ്യാപിച്ചു.

18 Aug 2024 19:31 IST

Preyesh kumar

Share News :

മേപ്പയ്യൂർ: മേപ്പയൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് തിങ്കളാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു. പകരം ആഗസ്റ്റ് 31 ശനിയാഴ്ച സ്കൂളിന് പ്രവർത്തി ദിവസം ആയിരിക്കുമെന്ന് പ്രിൻസിപ്പൽ എം.സക്കീർ അറിയിച്ചു. വെള്ളിയാഴ്ച സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ ഫലത്തെ സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന് ഡി.വൈ.എഫ്.ഐ - യു .ഡി .വൈ. എഫ് പ്രവർത്തകർ മേപ്പയ്യൂർ ടൗണിൽ ഏറ്റുമുട്ടിയിരുന്നു.

സ്കൂൾ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.യു, എം.എസ്.എഫ് തിങ്കളാഴ്ച സൂചന പഠിപ്പ് മുടക്ക് സമരത്തിന് ആഹ്വാനം ചെയ്തിരുന്നു.


Follow us on :

More in Related News