Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൂഴിത്തോട് -പടിഞ്ഞാറത്തറ പാത ഭൂമി നഷ്ടപ്പെട്ടവരുടെ പ്രതിഷേധ ഉപവാസം ആഗസ്റ്റ് 30 ന്

26 Aug 2025 16:14 IST

enlight media

Share News :

പടിഞ്ഞാറത്തറ: പൂഴിത്തോട് പടിഞ്ഞാറത്തറ റോഡിന് തറക്കല്ലിട്ടിട്ട് 32 വർഷം തികഞ്ഞിട്ടും പണിപൂർത്തിയാക്കാത്ത അധികൃതരുടെ നീതി നിഷേധത്തിനെതിരെ ഭൂമി നഷ്ടപ്പെട്ടവരുടെ പ്രതിഷേധ ഉപവാസം ആഗസ്റ്റ് 30 ശനിയാഴ്ച്ച പടിഞ്ഞാറത്തറയിലെ ജനകീയ കർമ്മ സമിതിയുടെ സമര പന്തലിൽ നടക്കും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന പ്രതിഷേധ പ്രകടനത്തിലും ,പൊതുയോഗത്തിലും മത സാമൂഹ്യ സാസ്ക്കാരിക രാഷ്ട്ര നേതൃത്വങ്ങളും ജനപ്രതിനിധികളും പങ്കെടുക്കും. പലയിടത്തും പ്രതിഫലം നൽകി ഭൂമിയേറ്റെടുത്ത് പാതകൾ നിർമ്മിക്കുവാൻ വ്യഗ്രത കാണിക്കുന്നവർ ഒരു രൂപ പ്രതിഫലം വാങ്ങാതെ പൂഴിത്തോട് -പടിഞ്ഞാറത്തറ പാതയ്ക്കു വേണ്ടി ഭൂമി നഷ്ടപ്പെട്ടവരോട് കാണിക്കുന്ന നീതിക്കേടിൽ പ്രതിഷേധിച്ചാണ് ഏകദിന ഉപവാസം. സമരത്തിന് പൂർണ്ണ പിന്തുണ നൽകുവാൻ ജനകീയ കർമ്മ സമിതിയുടെ യോഗം തീരുമാനിച്ചു. പ്രസിഡണ്ട് ശകുന്തള ഷണ്മുഖൻ അധ്യക്ഷത വഹിച്ചു. ആലിക്കുട്ടി സി.കെ, ഉലഹന്നാൻ പി.ജെ, യുസി ഹുസൈൻ, പ്രകാശൻ വി.കെ, അഷ്റഫ് കുറ്റിയിൽ ബെന്നി മാണിക്കത്ത് പ്രസംഗിച്ചു. കമൽ ജോസഫ് വിഷയാവതരണം നടത്തി. സാജൻ തുണ്ടിയിൽ സ്വാഗതവും ഷമീർ കടവണ്ടി നന്ദിയും പറഞ്ഞു.

Follow us on :

More in Related News