Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചിത്ര രചനാ കൂട്ടായ്മ

06 Jun 2025 15:46 IST

ENLIGHT MEDIA PERAMBRA

Share News :

കൊയിലാണ്ടി: നഗരസഭ പരിസ്ഥിതിദിനാഘോഷത്തിന്റെ ഭാഗമായി, കേരള സർക്കാർ സാംസ്‌കാരിക വകുപ്പും കൊയിലാണ്ടി മുനിസിപ്പാലിറ്റിയുമായി ചേർന്ന് നടത്തുന്ന വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ചിത്രരചന കൂട്ടായ്മയും കലാപരിപാടികളും സംഘടിപ്പിച്ചു.നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു.



കലാകാരന്മാരായ ക്ലസ്റ്റർ കൺവീനർ പി.ശ്രുതി (പെയിന്റിംഗ്), സ്നേഹ സുരേഷ് (സംഗീതം) എന്നിവർ നേതൃത്വം നൽകിയപരിപാടിയിൽ, നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷനായി. പഠിതാക്കളും പൊതുജനങ്ങളും സജീവമായി പരിസ്ഥിതി ദിന ചിത്രരചനയും, പരിസ്ഥിതി ദിന ഗാനങ്ങളും ആലപിച്ചു. പഠിതാക്കളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി.

Follow us on :

Tags:

More in Related News