Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് നഗരസഭയുടെ പരിധിയിലെ മയക്കുമരുന്നിന്റെയും,വ്യാജ മദ്യത്തിന്റെയും ഉപയോഗവും അതിന്റെ വിപത്തും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇതിനെതിരെ അവബോധം നൽകുന്നതിന്റെ ഭാഗമായി ജനജാഗ്രത സമിതി രൂപീകരിച്ചു

06 Sep 2024 18:50 IST

MUKUNDAN

Share News :

ചാവക്കാട്:നഗരസഭയുടെ പരിധിയിലെ മയക്കുമരുന്നിന്റെയും,വ്യാജ മദ്യത്തിന്റെയും ഉപയോഗവും അതിന്റെ വിപത്തും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇതിനെതിരെ അവബോധം നൽകുന്നതിന്റെ ഭാഗമായി നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്തിന്‍റെ അധ്യക്ഷതയിൽ ജനജാഗ്രത സമിതി രൂപീകരിച്ചു.നഗരസഭ ആരോഗ്യകാര്യ സ്ഥിരസമിതി അധ്യക്ഷ ബുഷ്റ ലത്തീഫ്,എക്സൈസ് ഉദ്യോഗസ്ഥൻ പി.ബി.അരുൺകുമാർ,ചാവക്കാട് എസ്ഐ സി.ഐ.ശ്രീജി,നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാർ,വാർഡ് കൗൺസിലർമാർ,ചാവക്കാട് താലൂക്ക് ആശുപത്രി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാംകുമാർ,നഗരസഭ പരിധിയിലെ വിദ്യാലയങ്ങളിൽ നിന്നുള്ള അധ്യാപകർ,വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 1 എം.ഷമീർ നന്ദി പറഞ്ഞു.

Follow us on :

More in Related News