Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാറാമ്മയ്ക്കും കേശവൻ നായർക്കും പ്രേമലേഖനത്തിൻ്റെ 80 വർഷങ്ങൾ

05 Jul 2024 19:04 IST

enlight media

Share News :

കോഴിക്കോട് : ചാലപ്പുറം ഗവണ്മെന്റ് ഗണപത് മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ബഷീർ ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ ബഷീർ പാർക്കിൻ്റെ ഉദ്ഘാടനം HM പവിത്രൻ എം നിർവ്വഹിച്ചു. തുടർന്ന് ബഷീറിയൻ കഥാപാത്രങ്ങൾ

പുനരാവിഷ്കരിക്കപ്പെട്ടു. കേശവൻ നായരും, സാറാമ്മയും സുഹറയും , മജീദും മണ്ടൻ മുസ്തഫയും  പാത്തുമ്മയും മജീദും സോജാ രാജകുമാരിയും ഒറ്റക്കണ്ണൻ പോക്കറടക്കം നിരവധി കഥാപാത്രങ്ങൾ കുട്ടികളിലൂടെ പുനർജനിച്ചു.


സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ ബഷീർ പാർക്കിൽ ബഷീറിന്റെ ത്രിമാന ചിത്രം തയ്യാറാക്കിയിരുന്നു. ഇവിടെ കുട്ടികളുടെ സ്നേഹ സല്ലാപം അരങ്ങേറി.


പ്രശസ്ത എഴുത്തുകാരൻ  ബിനീഷ് വൈദ്യ രണ്ടാടി.ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. ബഷീറിന്റെ ജീവിതം നിരവധി മനുഷ്യ ജന്മങ്ങളാണെന്നും അവയുടെ ആവിഷ്കാരമാണ് അദ്ദേഹത്തിന്റെ കഥകമെന്നും അദ്ദേഹം പറഞ്ഞു

ജീവിതത്തെ സമഗ്രമായി ദർശിക്കാൻ കഴുന്നത് ബഷീർ കൃതികളിൽ മാത്രമാണെന്നും പറഞ്ഞും. ബഹു HM പവിത്രൻ.എം സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് സുരേഷ് അധ്യക്ഷനായി. ചടങ്ങിൽ ശ്രീലത, മനോജ് കുമാർ, വിൻസി ജിനീഷ്എ കരയാട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

Follow us on :

More in Related News