Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jan 2025 14:34 IST
Share News :
കാളികാവ്(മലപ്പുറം): കാളികാവ് കറുത്തേനിയിൽ വെച്ച് പോലീസിനെ കണ്ട് മാരക രാസ ലഹരിയായ എം ഡി എം എ കാറിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട പ്രതിയെ വണ്ടൂർ പോലീസും നിലമ്പൂർ ഡാൻസാഫും ചേർന്ന് പിടികൂടി. കൂരാട് തെക്കുംപുറം സ്വദേശി മാഞ്ചേരി നജീബി(34) നെയാണ് പോലീസ് ഇൻസ്പെക്ടർ കെ സലീം അറസ്റ്റു ചെയ്തത്.
30.12.2024 ന് രാത്രി 9 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്ന എം ഡി എം എ പ്രതി കാറിൽ ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുന്നുണ്ട് എന്ന രഹസ്യവിവരത്തെ തുടർന്ന് ഇൻസ്പെക്ടർ വി.അനീഷിൻ്റെ നേതൃത്വത്തിൽ കാളികാവ് പോലീസും ഡാൻസാഫും ചേർന്ന് പ്രതിയുടെ കാറിനെ പിന്തുടരവെ കറുത്തേനിയിൽ വെച്ച് പ്രതി കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. കാർ പരിശോധിച്ചതിൽ നിന്നും 25 ഗ്രാം എം ഡി എം എ കണ്ടെടുത്തു. തുടർന്ന് ഒളിവിൽ പോയ പ്രതിയെ രഹസ്യവിവരത്തെ തുടർന്ന് വണ്ടൂർ ടൗണിൽ വെച്ച് പോലീസും ഡാൻസാഫും ചേർന്ന് പിടികൂടുകയായിരുന്നു.
സബ് ഇൻസ്‌പെക്ടർ പ്രദീപ് കെ, എ എസ് ഐ സാബിറ സി.ടി, സീനിയർ സിപിഒ സജിത എ.സി, അരുൺ കെ, മൻസൂർ അലി, സിപിഒ ബാബു കെ എന്നിവരും ഡാൻസാഫ് അംഗങ്ങളായ സുനിൽ എൻ.പി, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഫോട്ടോ : പ്രതി മാഞ്ചേരി നജീബ്
Follow us on :
Tags:
More in Related News
Please select your location.