Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിർമാണ തൊഴിലാളികൾ മാർച്ച് നടത്തി .

29 Aug 2024 21:17 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : ബിഎംഎസ് നേതൃത്വത്തിൽ നിർമാണ തൊഴിലാളികൾ

ഒറ്റപ്പാലം താലൂക്ക് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.

ഒരു വർഷത്തെ പെൻഷൻകുടിശ്ശിയും മറ്റ് ആനുകൂല്യങ്ങളും ഓണത്തിനു മുമ്പ് വിതരണം ചെയ്യുക, നിർമ്മാണ തൊഴിലാളി കുടിശ്ശിക പെൻഷൻ ഉടൻ കൊടുത്തു തീർക്കുക, വിവാഹം, പ്രസവം, മരണം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കു നൽകിയ അപേക്ഷകളിൽ

ഉടൻ തീർപ്പാക്കുക , സംസ്ഥാന സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും ധർണ്ണയും നടന്നത്. താലൂക്ക് ഓഫീസ് കവാടത്തിൽ മാർച്ച് പോലീസ് തടഞ്ഞു.

ബി എം എസ്

നിർമ്മാണ തൊഴിലാളി സംഘം ജില്ലാ

ജനറൽ സെക്രട്ടറി

എസ് രാജേന്ദ്രൻ ഉദ്ഘാടനം

ചെയ്തു .

മേഖല കമ്മിറ്റി പ്രസിഡൻറ് നാരായണൻ അധ്യക്ഷത വഹിച്ചു.

ഉണ്ണികൃഷ്ണൻ ചെർപ്പുളശ്ശേരി, വിജയൻ അമ്പലപ്പാറ, അയ്യപ്പൻ കുട്ടി,

ടി. മാധവി,

ബി എം എസ് ജില്ല ജോയിൻ്റ് സെക്രട്ടറി ശശി ചോറോട്ടൂർ,

ഷൊർണ്ണൂർ മേഖല ജോയിൻ്റ് സെക്രട്ടറി രാജു എന്നിവർ സംസാരിച്ചു.

Follow us on :

More in Related News