Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Feb 2025 07:35 IST
Share News :
കോഴിക്കോട് -
വാദ്യമേളങ്ങളും ഓംകാര ധ്വനികളും വേദജപവും ഭജനയും മുഴ ങ്ങുന്ന ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലെ എട്ടു ദിവസത്തെ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി.
ക്ഷേത്രം തന്ത്രി പറവൂർ രാകേഷും മേൽശാന്തി ഷിബുവും കൊടിയേറ്റത്തിന് കാർമികത്വം വഹിച്ചു. നൂറുകണക്കിന് ഭക്തജനങ്ങൾ കൊടിയേറ്റത്തിന് സാക്ഷികളായി.
ക്ഷേത്രയോഗം പ്രസിഡണ്ട് പി വി ചന്ദ്രൻ, വൈസ് പ്രസിഡണ്ട് രമേഷ് എം പി, ജനറൽ സെക്രട്ടറി സുരേഷ്‌ബാബു എടക്കോത്ത്, ജോയന്റ് സെക്ര ട്ടറി സജീവ് സുന്ദർ കാശ്‌മിക്കണ്ടി, ട്രഷറർ കെ വി അരുൺ, സ്റ്റിയറിംഗ് കമ്മിറ്റി കൺവീനർമാരായ പി പി മുകുന്ദൻ, വിനയകുമാർ പുന്നത്ത് എന്നി വർ
നേതൃത്വം നൽകി.
ഇതിന് മുമ്പായി ക്ഷേത്രത്തിൽ പുതുതായി സ്ഥാപിച്ച ചുറ്റുവിളക്കിന്റെ സമർപ്പണം പ്രസിഡണ്ട് പി വി ചന്ദ്രൻ തന്നെ നിർവ്വഹിച്ചു. രാവിലെ കലവറ നിറ യ്ക്കൽ ചടങ്ങും ഉണ്ടായിരുന്നു.
കൊടിയേറ്റത്തിന് ശേഷം കൊടിയേറ്റ സദ്യയും നടത്തി. തുടർന്ന് തൃശ്ശൂർ നൗഷാദ് നയിച്ച എസ് പി ബി നൈറ്റ് ഇളയനിലാ ഗാനമേളയും ഉണ്ടായിരുന്നു.
ഇന്ന്
രാവിലെ സർവ്വ വിഘ്‌ന നിവാരണ പൂജ, ഗോവിന്ദപുരം ശ്രീ പാർത്ഥസാരഥി ക്ഷേത്രം മാത്യസമിതിയുടെ നാരായണീയ പാരായണം, വനിതാ കമ്മറ്റിയുടെ നേതൃത്വത്തിൽ ശിവസഹസ്രനാമ പാരായണം, സായിവേദ വാഹിനിയുടെ വേദജപം, വൈകുന്നേരം 5 മണിക്ക് ചിന്മയ സ്വരാഞ്ജലിയുടെ ക്ലാസിക്കൽ ഭജന, പ്രാദേശിക കലാപരിപാടികൾ, രാത്രി 8 മണിക്ക് വള്ളുവനാട് ശ്രീകൃഷ്‌ണനിലയത്തിന്റെ ഫോക് മെഗാ ഷോ ഞാറ്റുപാട്ട്, വെസ്റ്റ്ഹിൽ- നടക്കാവ് പ്രാദേശിക കമ്മറ്റിയുടെ ആഘോഷ വരവ് എന്നിവയും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.