Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ ക്ഷേത്രം ജീവനക്കാരുടെ നടപടിയിൽ ഹിന്ദു ഐക്യവേദി പ്രതിഷേധം രേഖപ്പെടുത്തി

23 Apr 2025 17:18 IST

MUKUNDAN

Share News :

ഗുരുവായൂർ:ക്ഷേത്ര ദർശനത്തിന് എത്തുന്ന ഭക്തന്മാരെ യാതൊരു തരത്തിലുമുള്ള പ്രകോപനങ്ങൾ ഒന്നും ഇല്ലാതെ മർദ്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയുന്ന ഗുരുവായൂർ ക്ഷേത്രം ജീവനക്കാരുടെ നടപടിയിൽ ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്ക് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.ക്രിമിനൽ സ്വഭാവമുള്ള സെക്യൂരിറ്റിക്കാരെയും ജീവനക്കാരെയും ജോലിയിൽ നിന്നും മാറ്റി നിർത്തണമെന്നും യോഗം ആവശ്യപ്പെട്ടു.ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പ്രസാദ് കാക്കശ്ശേരി യോഗം ഉദ്ഘാടനം ചെയ്തു.ചാവക്കാട് താലൂക്ക് പ്രസിഡന്റ്‌ സോമൻ തിരുനെല്ലൂർ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി കെ.പി.മണികണ്ഠൻ മുഖ്യപ്രഭാഷണം നടത്തി.ചാവക്കാട് താലൂക്ക് ഭാരവാഹികളായ ശശി ആനക്കോട്ടിൽ,അനിൽ തളിക്കുളം,മണി ഒരുമനയൂർ,കുമാരൻ പുന്നയൂർ,സുനിൽ കൗക്കനപ്പെട്ടി,ഷിജു ഗുരുവായൂർ,നിജു വടക്കേക്കാട്,ശരത് താഴിശ്ശേരി,വിമൽ തമ്പുരാൻപടി,സുബ്രഹ്മണ്യൻ എങ്ങണ്ടിയൂർ,ജയൻ ആലുംപടി എന്നിവർ പ്രസംഗിച്ചു.

Follow us on :