Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Feb 2025 22:27 IST
Share News :
പീരുമേട് :
വിദേശ ചിത്രകാരികൾ പീരുമേട് എംഎൽഎ വാഴൂർ സോമനെ ഓഫീസിൽ സന്ദർശിച്ചു
സ്വീഡനിൽ നിന്നുള്ള ചിത്രകാരികളായ ഇന്കർ മർഗ്രെറ്റ, മോണിക്ക് വെർണമാൻ
ഇലോന ഹസ്സ് എന്നിവരാണ് കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് സിറിൽ .പി . ജേക്കബിനോടൊപ്പം പീരിമേട് എം എൽ എ വാഴൂർ സോമന്റെ ഓഫീസ് സന്ദർശിച്ചത്.
ഇന്ത്യയിലെയും വിദേശത്തെയും പ്രശസ്ത ശിൽപ്പികളുടെ ശിൽപ്പങ്ങളോട് കൂടി വാഗമണ്ണിൽ തുടങ്ങുവാൻ പോകുന്ന ശില്പ ഉദ്യാനത്തിനെപ്പറ്റി ശ വാഴൂർ സോമൻ അവരെ അറിയിച്ചു . ഹൈറേഞ്ച് ടൂറിസം ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി മോളിസൺ ജോസും അദ്ദേഹത്തോടൊപ്പം ചർച്ചയിൽ പങ്കെടുത്തു.
വാഗമൺ ഉളുപ്പൂണിയിൽ പ്രവർത്തിക്കുന്ന പാലറ്റ് പീപ്പിൽ ആർട്ട് റസിഡൻസിയിൽ 15 ദിവസത്തെ റെസിഡൻസി പ്രോഗാമിന് എത്തിയതാണ് ചിത്രകാരികൾ.
2008 ൽ സ്ഥാപിതമായ പാലറ്റ് പീപ്പിൽ ആർട്ട് റസിഡൻസിയിൽ നാളിതുവരെയായി 250 ളം വിദേശചിത്രകാരും,1000 നു മുകളിൽ ഇന്ത്യൻ ചിത്രകാരും ഇവിടത്തെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി കലാ പ്രവത്തനങ്ങൾ നടത്തിയിട്ടുണ്ട്.
കൊച്ചി ബിനാലെ ഫൌണ്ടേഷൻ,കേരള ലളിതകലാ അക്കാദമി, കേരള ചിത്രകലാ പരിഷത് എന്നീ സംഘടനകൾ ഇവിടെ അവരുടെ റെസിഡൻസി പ്രോഗ്രാമുകൾ സംഘടിപ്പിച്ചിച്ചു വരുന്നു.
Follow us on :
More in Related News
Please select your location.