Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡി.വൈഎഫ് ജാഗ്രത പരേഡ് സംഘടിപ്പിച്ചു.

10 Feb 2025 15:27 IST

UNNICHEKKU .M

Share News :



മുക്കം:ജീവനപഹരിക്കുന്ന ലഹരി മാഫിയാ സംഘങ്ങളുടെ വ്യാപനത്തിനെതിരെ ബോധവത്ക്കരണത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ അഗസ്ത്യൻമുഴി മുതൽ മുക്കത്തേക്ക് ജാഗ്രതാ പരേഡ് സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ്‌ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എ പി ജാഫർ ശരീഫ് അദ്ധ്യക്ഷത വഹിച്ചു.  ആദർശ് ജോസഫ്,എ കെ രനിൽ രാജ്,അജയ് ഫ്രാൻസി,അഖിൽ കെപി,ശരത് സിഎസ്,വിജിഷ,അതുൽ,ഷിജിൽ എന്നിവർസംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ഇ അരുൺ സ്വാഗതവും അഖില നന്ദിയും പറഞ്ഞു.

Follow us on :

More in Related News