Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലയൂര്‍ തീര്‍ത്ഥകേന്ദ്രത്തിൽ ദുക്റാന തിരുനാൾ ജൂലായ് 3-നും,തര്‍പ്പണ തിരുന്നാള്‍ ജൂലായ് 12,13 തിയതികളിലും ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

29 Jun 2025 12:33 IST

MUKUNDAN

Share News :

ചാവക്കാട്:പാലയൂര്‍ സെന്റ് തോമസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥകേന്ദ്രത്തിൽ ദുക്റാന തിരുനാൾ ജൂലായ് മൂന്നിനും,തര്‍പ്പണ തിരുന്നാള്‍ ജൂലായ് 12,13 തിയതികളിലും ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ജൂലൈ 3(വ്യാഴാഴ്ച്ച) രാവിലെ 6.30 മുതല്‍ വൈകിട്ട് 4 വരെ ദിവ്യബലി,രാവിലെ 7.30ന് തളിയകുളത്തില്‍ നിന്നുള്ള കൊടിയേറ്റ പ്രദിക്ഷണവും ശേഷം ദുക്‌റാന ഊട്ടും നടക്കും.അര ലക്ഷം പേർക്കുള്ള ഊട്ട് സദ്യയാണ് ഒരുക്കുക.9.30-ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന,തുടർന്ന് എമിരറ്റസ്,മെല്‍ബണ്‍ രൂപത ബിഷപ്പ്മാര്‍ ബോസ്‌കോ പുത്തൂര്‍ തിരുന്നാള്‍ കൊടിയേറ്റം നടത്തും.തര്‍പ്പണ തിരുനാളിന്റെ ഭാഗമായി നാല് മുതല്‍ 11 വരെ ദിവസവും വൈകീട്ട് 5.30-ന് ആഘോഷമായ നവനാള്‍ കുര്‍ബാന,ലദീഞ്ഞ്,നൊവേന എന്നിവ ഉണ്ടാവും.തര്‍പ്പണ തിരുനാള്‍ ദിവസം ഉച്ചയ്ക്ക് രണ്ടിന്

തളിയകുളത്തില്‍ ആഘോഷമായ സമൂഹ മാമ്മോദീസ നടക്കും.തൃശ്ശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ടോണി നീലങ്കാവില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.വൈകിട്ട് 4.30-ന് ദിവ്യബലി,തിരുനാള്‍ പ്രദക്ഷിണം,തുടര്‍ന്ന് വര്‍ണ്ണമഴയും മെഗാ ബാന്‍ഡ് മേളവും അരങ്ങേറും.ജൂലൈ 14-ന് രാവിലെ 6.30-ന് മരിച്ചവര്‍ക്ക് വേണ്ടിയുള്ള ദിവ്യബലി,ഒപ്പീസ്,അന്നേ ദിവസം രാതി ഏഴിന് പാലാ കമ്മ്യൂണിക്കേഷന്‍സ് അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും.തീര്‍ത്ഥ കേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് ഡോ.ഡേവിസ് കണ്ണമ്പുഴ,അസിസ്റ്റ്ന്റ് വികാരി ഫാദർ ക്ലിന്റ് പാണങ്ങാടന്‍,ഇടവക ട്രസ്റ്റി ചാക്കോ പുലിക്കോട്ടില്‍,ജനറല്‍ കണ്‍വീനര്‍ ടി.ജെ.ഷാജു,തീര്‍ത്ഥകേന്ദ്രം സെക്രട്ടറി ബിജു മുട്ടത്ത്,പബ്ലിസിറ്റി കണ്‍വീനര്‍ ബോബ് ഇലവത്തിങ്കല്‍,പിആര്‍ഒ ഇ.ജെഫിന്‍ ജോണി,തീര്‍ത്ഥകേന്ദ്രം പബ്ലിസിറ്റി കണ്‍വീനര്‍ സി.ഡി.ജോസ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


Follow us on :

More in Related News