Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Oct 2024 01:37 IST
Share News :
കോഴിക്കോട്: തൃശൂർ പൂരം കലക്കാൻ എ ഡി ജി പി ക്ക് മൗനാനുവാദം നൽകിയ പിണറായി വിജയൻ പാലക്കാട് ഉപതെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ശബരിമലയിൽ കടുംപിടുത്തം നടത്തി ബി ജെ പിക്ക് കളമൊരുക്കുകയാണെന്ന് എസ് ഡി പി ഐ ജില്ലാ ജനറൽ സെക്രട്ടറി എൻ കെ റഷീദ്. കേരള പോലിസിൽ പോലിസ് എലമെന്റ് കുറയുകയും ആർ എസ് എലമെന്റ് അപകടകരമാം വിധം വർധിക്കുകയാണ്. സംഘ പരിവാര ബന്ധമുളളവർ പ്രതികളാവുന്ന കേസുകളുടെ അന്വേഷണം പാതി വഴിൽ നിലച്ചു പോകുന്നത് കേരളത്തിൽ സാർവത്രികമാവുകയാണെന്നും അദ്ധേഹം പറഞ്ഞു. പിണറായി പോലീസ് - ആർ എസ് എസ് കൂട്ടുകെട്ട് കേരത്തെ തകർക്കുന്നു ജന ജാഗ്രത കാംപയിന്റെ ഭാഗമായി എസ് ഡി പി ഐ സൗത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാഹന ജാഥയുടെ ആദ്യ ദിന സമാപന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാങ്ങ മോഷ്ടിച്ച പോലിസുകാരനെ സേനയിൽ നിന്ന് പുറത്താക്കിയ ആഭ്യന്തര വകുപ്പ് മരം മുറിച്ചു കടത്തിയവരെയും സ്വർണക്കടത്ത് നടത്തിയവരെയും സംരക്ഷിക്കുകയാണെന്നും റഷീദ് ഉമരി പറഞ്ഞു.
പുതിയ ബസ് സ്റ്റാൻഡിൽ രാവിലെ 9:30ക്ക് തുടങ്ങിയ വാഹനജാഥ ജില്ലാ സെക്രട്ടറി കെ ഷെമീർ ഫ്ലാഗ് ഓഫ് ചെയ്തു , മണ്ഡലം പരിധിയിലെ പുതിയബസ്സ്റ്റാൻഡ് , പാളയം ജംഗ്ഷൻ, പുതിയ പാലം , പൊറ്റമ്മൽ,കാട്ടുകുളങ്ങര ,മുണ്ടിക്കൽ താഴം , കൊമേരി , മാങ്കാവ്
വൈകിട്ട് 6:30ക്ക് കുളങ്ങര പീടികയിൽ സമാപിച്ചു
Follow us on :
Tags:
More in Related News
Please select your location.