Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Sep 2024 21:47 IST
Share News :
മുക്കം: ഭരണകക്ഷിയിലെ എം എൽ എയുടെ ഗുരുതരമായ ആരോപണങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് - ആർ എസ്സ് എസ്സ് മാഫിയ ബന്ധങ്ങളിൽ പോലീസിലെ ആരോപണ വിധേയരായ ഉദ്യോഗസ്ഥന്മാരെ മാറ്റി നിർത്താതെ മുഖ്യമന്ത്രിയും സി പി എമ്മും പ്രതിക്കൂട്ടിൽ നിൽക്കുമ്പോൾ ജനങ്ങൾക്ക് സർക്കാരിലും പോലീസിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ സജീദ് ഖാലിദ് ആരോപിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ഡ്രൈവ് -25 കാമ്പയിനിന്റെ ഭാഗമായി പഞ്ചായത്ത് മുൻസിപ്പൽ കോർപ്പറേഷൻ തലത്തിൽ നടപ്പിലാക്കുന്ന വെൽഫെയർ പോയിന്റിന്റെ മുക്കം മുൻസിപ്പൽ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡണ്ട് ഷംസുദ്ദീൻ ചെറുവാടി മുഖ്യപ്രഭാഷണം നടത്തി
മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് നൗഷാദ് ടി കെ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ ഫാത്തിമ കൊടപ്പന സാറ കൂടാരം ഗഫൂർ പൊറ്റശ്ശേരി റഹീം ചേന്ദമംഗലൂർ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.