Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലബാര്‍ മെഡിക്കല്‍ കോളജില്‍ ഗര്‍ഭപാത്രം തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം: അസ്വാഭാവിക മരണത്തിനു കേസെടുത്തു

14 Sep 2024 12:50 IST

Shafeek cn

Share News :

കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരി മൊടക്കല്ലൂരിലെ മലബാര്‍ മെഡിക്കല്‍ കോളജില്‍ ഗര്‍ഭപാത്രം തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു. ഭര്‍ത്താവ് വിവേകിന്റെ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്.


ബാലുശേരി ഏകരൂല്‍ ആറപ്പറ്റകുന്നുമ്മല്‍ അശ്വതി(35)യും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തിലാണ് കേസ്. അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിവേക് പരാതി നല്‍കിയത്.


അശ്വതിയെ ഈ മാസം ഏഴിന് പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. സിസേറിയന്‍ നടത്താനായി തിയറ്ററില്‍ കയറ്റിയപ്പോള്‍ കുഞ്ഞു മരിക്കുകയും അശ്വതിയുടെ ഗര്‍ഭപാത്രം എടുത്തുകളയുകയും പിന്നീട് മറ്റൊരു ആശുപത്രിയില്‍വച്ച് അശ്വതി മരിക്കുകയും ചെയ്തു. 

 

 

Follow us on :

More in Related News