Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 May 2025 19:49 IST
Share News :
ഗുരുവായൂർ:ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായി അതിർത്തിയിൽ പോരാടുന്ന ഭാരത സൈനികർക്കും,ഭാരതത്തിൻ്റെ അഖണ്ഡതയും പരമാധികാരവും കാത്ത് സൂക്ഷിക്കാൻ നേതൃത്വം നൽകുന്ന ഭരണനേതൃത്വത്തിനും ആയുരാരോഗ്യ സൗഖ്യത്തിനായി ഗുരുവായൂർ സായി മന്ദിരത്തിൽ രാഷ്ടരക്ഷാ യജ്ഞം നടന്നു.മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഭദ്രദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.ബുദ്ധപൂർണ്ണിമ ദിനവും സായി സഞ്ജീവനി മഠാധിപതി മൗനയോഗി സ്വാമി എ.ഹരിനാരായണൻ്റെ ജൻമദിനാഘോഷങ്ങളുടെയും ഭാഗമായുള്ള ചടങ്ങിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.സ്വാമിജിയെ കുമ്മനം രാജശേഖരൻ പൊന്നാട അണിയിച്ച് ആദരിച്ചു.അഖില ഭാരത ഗുരുവായൂരപ്പ ഭക്ത സംഘം സെക്രട്ടറി സജീവൻ നമ്പിയത്ത്,സംവിധായകൻ വിജീഷ് മണി,വാർഡ് കൗൺസിലർ രേണുക ശങ്കർ,അനിൽ മഞ്ചറമ്പത്ത്,ഇമോസ് ഡയറക്ടർ കെ.കെ.വിദ്യാധരൻ എന്നിവർ സംസാരിച്ചു.ഓംകാരം,ഗായത്രി ജപം,മൃത്യുഞ്ജയ ഹോമം,ആയുഷ് ഹോമം,ഭജൻസ് എന്നിവ രാഷ്ട്ര രക്ഷാ യജ്ഞത്തിൻ്റെ ഭാഗമായി നടന്നു.ബ്രഹ്മശ്രീ പഴങ്ങാപറമ്പ് നന്ദകുമാർ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു.കേന്ദ്ര സാംസ്ക്കാരിക വകുപ്പിൻ്റെ ഫെല്ലോഷിപ്പ് നേടിയ ഷാജു പുതുരിനെ ചടങ്ങിൽ ആദരിച്ചു.നേപ്പാളിൽ നടന്ന ഇൻ്റർനാഷണൽ യോഗ ചാമ്പ്യൻഷിപ്പിൽ ഭാരതത്തിന് വേണ്ടി സ്വർണ്ണമെഡൽ കരസ്ഥമാക്കിയ അനശ്വർ,അനഘ,ലക്ഷ്മി മഹേഷ്,ടി.ആർ.കൃഷ്ണ എന്നിവരെയും ഉപഹാരവും പൊന്നാടയും നൽകി അനുമോദിച്ചു.കരീം പന്നിത്തടം,നെൽസൻ ഐപ്പ്,ജോഫി ജോസഫ്,കെ.ആർ.പ്രവിൽ തുടങ്ങിയവർ സംബന്ധിച്ചു.എക്സിക്യുട്ടീവ് ട്രസ്റ്റി അരുൺ സി.നമ്പ്യാർ,സബിത രഞ്ജിത്,സായി ശ്രീമേനോൻ,സതീഷ് ഗുരുവായൂർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.