Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jun 2025 21:41 IST
Share News :
ചാവക്കാട്:പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിലെ ദുക്റാന തർപ്പണ തിരുനാൾ ഒരുക്കങ്ങൾ തുടങ്ങി.തിരുനാൾ സ്വാഗത സംഘo ഓഫീസ് ഉദ്ഘാടനം തൃശ്ശൂർ അതിരൂപത അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു.തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഡോ.ഡേവിസ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു.ജൂലൈ 3-ന് ദുക്റാന ഊട്ട് തിരുനാളും,ജൂലൈ 12,13,തിയ്യതികളിൽ തർപ്പണ തിരുനാളും ആഘോഷിക്കുമെന്ന് ജനറൽ കൺവീനർ ടി.ജെ.ഷാജു അറിയിച്ചു.അസി വികാരി ഫാ ക്ലിന്റ് പാണെങ്ങാടൻ,പബ്ലിസിറ്റി കൺവീനർ ബോബ് എലുവത്തിങ്കൽ,ജോ.കൺവീനർ സി.ഡി.ജോസ്,ഫിനാൻസ് കൺവീനർ എം.എൽ.ഫ്രാൻസിസ്,ട്രസ്റ്റിമാരായ ഫ്രാൻസിസ് ചിരിയംകണ്ടത്ത്,സേവ്യർ വാകയിൽ,പി.എ.ഹൈസൺ,ചാക്കോ പുലിക്കോട്ടിൽ,സെക്രട്ടറിമാരായ ബിജു മുട്ടത്ത്,ബിനു താണിക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.