Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jan 2026 14:21 IST
Share News :
പാലിയേറ്റീവ് പരിചരണം അയൽപക്ക കൂട്ടായ്മകളിലൂടെ എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് റാലി സംഘടിപ്പിച്ചു.
വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള അത്താണിക്കൽ കുടുംബാരോഗ്യകേന്ദ്രത്തിന്റെയും കടലുണ്ടിനഗരം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ചന്തൻ ബ്രദേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്,സ്കൗട്ട് വിദ്യാർത്ഥികളുടെ സഹകരണത്തോടെ പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി സാർവത്രിക പാലിയേറ്റീവ് പരിചരണം അയൽപക്ക കൂട്ടായ്മകളിലൂടെ എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് റാലി സംഘടിപ്പിച്ചു. അത്താണിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മുനീറാ അഫ്സൽ പഞ്ചായത്ത് ഓഫീസ് പരിസരത്ത് വച്ച് റാലി ഉദ്ഘാടനം ചെയ്തു . മെഡിക്കൽ ഓഫീസർ ഡോ.സലീന പടിക്കൽ പാലിയേറ്റീവ് പരിചരണത്തെ കുറിച്ച് വിശദീകരിച്ചു. വാർഡ്മെമ്പർ അബ്ദുൽ അസീസ് അരിമ്പ്രത്തൊടി അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സ്മിത ചടങ്ങിന് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർമാരായ കൃഷ്ണകുമാർ തറയിൽ , കാർത്തികേയൻ.വി, വിക്രമൻ.ഇ.കെ ,ഷീല ടീച്ചർ അസിസ്റ്റൻറ് സെക്രട്ടറി ജോഷി, എൻഎസ്എസ് അനീസ് മാസ്റ്റർ, സ്കൗട്ട്സ് ഇൻചാർജ് ,ആശ പ്രവർത്തകർ , ആരോഗ്യപ്രവർത്തകർ എന്നിവർ പങ്കെടുത്തു. പാലിയേറ്റീവ് നേഴ്സ് അജിത നന്ദി പറഞ്ഞു .ആരോഗ്യ പ്രവർത്തകരുടെയും പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തിൽ ഒരു രോഗിയുടെ വീട് സന്ദർശിക്കുകയും ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.