Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Sep 2024 08:06 IST
Share News :
മേപ്പയൂർ: മേപ്പയൂർ-നെല്ല്യാടി-കൊല്ലം റോഡ് നവീകരണം നീളുന്നതിൽ പ്രതിഷേധിച്ച് റോഡ് ഗതാഗത യോഗ്യമാക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് പേരാമ്പ്ര എം.എൽ.എ യുടെ ഓഫീസിലേക്ക് ഇന്ന് യു.ഡി.എഫ് മാർച്ച് സംഘടിപ്പിക്കുന്നു.
മാർച്ച് ഡി.സി.സി പ്രസിഡന്റ് അഡ്വ:കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യും മുസ് ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി .ഇസ്മായിൽ മുഖ്യ
പ്രഭാഷണം നടത്തുമെന്നും.മാർച്ച് പേരാമ്പ്ര ടൗൺ പള്ളിക്കു സമീപം പേരാമ്പ്ര പയ്യോളി,കുറ്റ്യാടി റോഡ് ജംഷനിൽ നിന്നും കാലത്ത് 10 മണിക്ക് ആരംഭിക്കും പേരാമ്പ്ര ബസ്സ്സ്റ്റാന്റ് പരിസരത്തുകൂടി ചേനോളി റോഡിലുള്ള എം.എൽ.എ ഓഫീസിൽ സമാപിക്കും.
മേപ്പയൂർ,കീഴരിയൂർ പഞ്ചായത്ത് സംയുക്ത സമരസമിതി നേതാക്കളായ മേപ്പയൂർ പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ പറമ്പാട്ട് സുധാകരൻ,
കൺവീനർ എം.കെ. അബ്ദുറഹിമാൻ,കീഴരിയൂർ പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ടി.യു .സൈനുദീൻ,കൺവീനർ ഇടത്തിൽ ശിവൻ,
ഡി.സി.സി ജനറൽസെക്രട്ടറിമാരായ ഇ. അശോകൻ,രാജേഷ് കീഴരിയൂർ,മുസ് ലിം ലീഗ് സംസ്ഥാന കൗൺസിലർ എ.വി. അബ്ദുള്ള,യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ,
പേരാമ്പ്രനിയോജക മണ്ഡലം മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി ടി.കെ..എ. ലത്തീഫ്,മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ്റ്റ് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ,
മേപ്പയൂർ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് കമ്മന അബ്ദുറഹിമാൻ,മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പി.കെ. അനീഷ്, ഷർമിന കോമത്ത്, പി.കെ.പ്രസന്നകുമാരി, സാബിറനടുക്കണ്ടി, സവിത നിരത്തിൻ്റെ മീത്തൽ എന്നിവർ മാർച്ചിന് നേതൃത്വം നൽകും.
Follow us on :
Tags:
More in Related News
Please select your location.