Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്നുമ്മൽ ഉപജില്ല ശാസ്ത്രോത്സവം :എ ഐ സാങ്കിതക വിദ്യയിൽ: ഉദ്ഘാടനം റോബോർട്ട്. ചരിത്രമാകും തീർച്ച

14 Oct 2024 19:20 IST

Asharaf KP

Share News :

കക്കട്ടിൽ: കുന്നുമ്മൽ ഉപജില്ല ശാസ്ത്രോത്സവം ഇക്കുറി എ ഐ സാങ്കേതിക വിദ്യയിൽ തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ 16 , 17 തീയ്യതികളിൽ, കായക്കൊടി ഹയർസെക്കൻഡറി സ്കൂൾ , എ എം യു.പി സ്കൂളിലുമായാണ് മേള നടക്കുക .ഒക്ടോബർ 16ന് രാവിലെ 9 . 30 ന് നിർമ്മിത ബുദ്ധി സംവിധാനം ഉപയോഗപ്പെടുത്തി റോബോട്ട് ഉദ്ഘാടനം നിർവ്വഹിക്കും. 16 ന് നടക്കുന്ന പ്രവൃത്തി പരിചയ മേളയും , ഐ ടി മേളയും , കായക്കൊടി ഹയർ സെക്കൻഡറി സ്കൂളിലും , സോഷ്യൽ സയൻസ് മേള എ എം യു പി സ്കൂളിലും, മേളയുടെ രണ്ടാം ദിനമായ 17-ാം ന്ശാസ്ത്രമേള കെ പി ഇ എസ് ഹയർ സെക്കൻഡറി സ്കൂളിലും , ഗണിത ശാസ്ത്ര മേള എ എം യുപി സ്കൂളിലും നടക്കും. 15 ന്കെ പി ഇ എസ് ഹയർ സെക്കണ്ടറിയിൽ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. 4000 കുട്ടികൾ പങ്കെടുക്കുന്ന മേളയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു . സംഘാടക സമിതിയുടെ ചെയർമാൻ ഒ.പി ഷിജിൽ , എ ഇ ഒ . അബ്ദു റഹിമാൻ പി എം , ജനറൽ കൺവീനർ,ജന്നത്ത് ടീച്ചർ, എച്ച് എം ഫോറം കൺവീനർ ദിനേശൻ , മാനേജർമാരായ വി കെ അബ്ദുന്നസീർ , പയപ്പറ്റ അമ്മദ് മാസ്റ്റർ ഹെഡ് മാസ്റ്റർമാരായ പി കെ ബഷീർ മാസ്റ്റർ , ടി. സൈനുദ്ദീൻ മാസ്റ്റർ , നവാസ് പി കെ , സജീർ എം.ടി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News