Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തദ്ദേശ തെരഞ്ഞെടുപ്പ് : മുസ്ലിം ലീഗ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി 'മുന്നൊരുക്കം 2025 ശില്പശാല' സംഘടിപ്പിച്ചു.

13 Oct 2024 20:38 IST

- Antony Ashan

Share News :

മൂവാറ്റുപുഴ: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പേയുള്ള സെമി ഫൈനല്‍ മത്സരമാണ് തദ്ദേശ തെരഞ്ഞെടുപ്പെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ സജ്ജമാകണമെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി മുസ്ലിം ലീഗ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'മുന്നൊരുക്കം 2025 ശില്പശാല' ഉദ്ഘാടനം ചെയ്യുകയായിരുന്നു സിപി ചെറിയ മുഹമ്മദ്. നിയോജക മണ്ഡലം പ്രസിഡന്റ് പി.എ. ബഷീര്‍ അധ്യക്ഷനായി.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ.എം.അബ്ദുല്‍ മജീദ്, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം പി.എം. അമീറലി, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഇബ്രാഹിം കവല, അഡ്വ.കെ.എം.ഹസൈനാര്‍, സെക്രട്ടറി അന്‍സാര്‍ മുണ്ടാട്ട്, സംസ്ഥാന കൗണ്‍സിലര്‍ എം.എം. സീതി, നിയോജക മണ്ഡലം ജന.സെക്രട്ടറി ഒ.എം.സുബൈര്‍, ട്രഷറര്‍ കെ.എം.അബ്ദുല്‍ കരീം, സെക്രട്ടറിമാരായ പി.എച്ച്. ഇല്‍യാസ് , ഫാറൂഖ് മടത്തോടത്ത്, മുനി.സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.എം.അബ്ദുല്‍ സലാം എന്നിവര്‍ പ്രസംഗിച്ചു.

പഞ്ചായത്ത് തല ഭാരവാഹികളായ എം.എച്ച്.അലി, പി.പി.അഷറഫ് (മുളവൂര്‍ ) ,നൗഷാദ് എള്ളു മല, എം.പി.ഇബ്രാഹിം (പായിപ്ര ) ,മുസ്തഫ കമാല്‍, അബു മുണ്ടാട്ട് (ടൗണ്‍ ), മുഹമ്മദ് ഇലഞ്ഞായി, പി.എസ്.അജീഷ് (ആയവന) ,കെ.പി.മുഹമ്മദ്, ജമാല്‍ ചാലില്‍ (ആവോലി) ,നിസാര്‍, അലിയാര്‍ (പോത്താനിക്കാട്), ടി.എം. ഹാഷിം, കെ.എസ്. സുലൈമാന്‍ (യൂത്ത് ലീഗ്), ഷാനവാസ്   (കെ.എം.സി.സി.) ,ഹസീന ആസിഫ് (വനിത ലീഗ്), റമീസ് ഇബ്രാഹിം (എം.എസ്.എഫ്.) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.


Follow us on :

More in Related News