Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ് ഡി ടി യു പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

12 Jul 2024 17:49 IST

enlight media

Share News :

കോഴിക്കോട് : എസ് ഡി ടി യു സിറ്റി ഏരിയ കമ്മിറ്റി പ്രവർത്തക കൺവൻഷൻ സംഘടിപ്പിച്ചു. സംസ്ഥാന ട്രഷറർ അഡ്വ: എ എ റഹിം ഉദ്ഘാടനം നിർവ്വഹിച്ചു. തൊഴിൽ മേഖലയിലെ നിരവധി പ്രശ്നങ്ങളും ഇതിനെല്ലാം  ശാശ്വത പരിഹാര മാർഗങ്ങൾ തേടാതെ മാറിനിൽക്കുന്ന തൊഴിലാളി നേതാക്കളും ഭരണകൂടവും ഒന്നിച്ച് തൊഴിലാളി വർഗത്തെ ചൂഷണം ചെയ്ത് ജീവിക്കുന്ന അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് അദ്ധേഹം കുറ്റപ്പെടുത്തി. സമൂഹത്തിൻ്റെ നട്ടെല്ലായ തൊഴിലാളി സമൂഹത്തോടൊപ്പം നിലയുറപ്പിച്ച് അവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ എസ്ഡിടിയു എന്നും മുന്നിൽ ഉണ്ടാകുമെന്നും അദ്ധേഹം പറഞ്ഞു. ഏരിയ പ്രസിഡന്റ് റാഫി പയ്യാനക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ സിക്രട്ടറി ഗഫൂർ വെള്ളയിൽ, ജില്ല കമ്മിറ്റി അംഗം അഷ്കർ വെള്ളയിൽ, ഏരിയ കമ്മിറ്റിഅഗം ജാഫർ ഖാൻ, കെ എസ് ആർ ടി സി യൂനിറ്റ് ജോ : കൺവീനർ തൻസീർ തുടങ്ങിയവർ സംസാരിച്ചു. യൂണിയനിൽ പുതുതായി അംഗത്വം എടുത്ത തൊഴിലാളികൾക്ക് ജില്ലാ പ്രസിഡൻ്റ് ഹുസൈൻ മണക്കടവ് മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. 


Follow us on :

More in Related News