Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗണേശ മന്ത്രങ്ങൾ ഉരുവിട്ട് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ചെറുതും വലുതുമായ മുന്നൂറില്‍പരം ഗണേശവിഗ്രഹങ്ങള്‍ ചാവക്കാട് ദ്വാരക വിനായക തീരത്ത് കടലില്‍ നിമഞ്ജനം ചെയ്തു

07 Sep 2024 21:01 IST

MUKUNDAN

Share News :

ചാവക്കാട്:ഗണേശ മന്ത്രങ്ങൾ ഉരുവിട്ട് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ചെറുതും വലുതുമായ മുന്നൂറില്‍പരം ഗണേശവിഗ്രഹങ്ങള്‍ ചാവക്കാട് ദ്വാരക വിനായക തീരത്ത് കടലില്‍ നിമഞ്ജനം ചെയ്തു.കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആഘോഷിച്ച ഗണേശോത്സവത്തിൽ നാടിൻറെ നാനാദിക്കുകളിൽ നിന്നും ജനം ഒഴുകിയെത്തി.ദ്വാരക കടൽ തീരത്ത് വിശ്വാസികൾ അലകടലാക്കി.വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള ഗണേശ വിഗ്രഹ ഘോഷയാത്രകൾ ഗുരുവായൂർ കിഴക്കേ നടയിൽ എത്തി ചേർന്നതിന് ശേഷം ഉച്ച തിരിഞ്ഞു ഗുരുവായൂരിലെ പ്രധാന ഗണേശ വിഗ്രഹത്തോടപ്പം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി ചാവക്കാട് വിനായക തീരത്തെത്തി.പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ള ഘോഷയാത്രകള്‍ ചാവക്കാട്ട് വെച്ച് പ്രധാന ഘോഷയാത്രക്കൊപ്പം ചേര്‍ന്ന് ദ്വാരക തീരത്തെത്തി.ഗണേശ സ്തുതികള്‍ ഉരുവിട്ടും,ഭജന ആലപിച്ചും ഒന്നിന് പിന്നിലൊന്നായാണ് ഘോഷയാത്രകള്‍ വിനായക തീരത്തേക്ക് നീങ്ങിയത്.ഘോഷയാത്ര കടന്നുപോകുന്നിടങ്ങളില്‍ നിലവിളക്കും,നിറപറയും വെച്ച് ഭക്തജനങ്ങൾ സ്വീകരണം ഒരുക്കി.ദ്വാരക വിനായക തീരത്ത് നടന്ന പ്രത്യേക പൂജകള്‍ക്ക് ശേഷം വിഗ്രഹങ്ങള്‍ കടലില്‍ നിമജഞ്‌നം ചെയ്തു.തുടർന്ന് നടന്ന സമാപന സമ്മേളനം ഗണേശോത്സവം സ്വാഗതസംഘം ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ ഉദ്ഘാടനം ചെയ്തു.സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അഡ്വ.കെ.എസ്.പവിത്രന്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന ധര്‍മ്മ ജാഗരണ പ്രമുഖ് വി.കെ.വിശ്വനാഥന്‍ അനുഗ്രഹ പ്രഭാഷണം നടത്തി.എ.ആര്‍.മുകുന്ദരാജ, പി.വത്സലന്‍ എന്നിവര്‍ പ്രസംഗിച്ചു.കേരള ക്ഷേത്ര സംരക്ഷണസമിതി ഭാരവാഹികളായ സി.എം.ശശീന്ദ്രന്‍,ടി.പി.മുരളി,സതീഷ് ചന്ദ്രന്‍,രഘു ഇരിങ്ങപ്പുറം,എം.വി.രവീന്ദ്രനാഥ്,ദീപക് ഗുരുവായൂര്‍,കെ.എം.എ.സുന്ദരന്‍, ലോഹിതാക്ഷന്‍,സൂര്യന്‍ എന്നിവര്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി.



Follow us on :

More in Related News