Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബഡ്‌സ് സ്കൂളിലെ കലാ കായിക പ്രതിഭകളെ ആദരിച്ചു

03 Feb 2025 23:55 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി : കൊണ്ടോട്ടി നഗരസഭ ബഡ്‌സ് സ്കൂളിലെ മികച്ച കലാ കായിക പ്രതിഭകളെയും ബഡ്‌സ് സ്കൂൾ അധ്യാപകരെയും ജീവനക്കാരെയും പി ടി എ യുടെ നേതൃത്വത്തിൽ ആദരിച്ചു. നഗരസഭ വൈസ് ചെയർമാൻ അഷ്‌റഫ്‌ മടാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലയിൽ 65 ഓളം ബഡ്‌സ്, ബി ആർ സി കൾക്ക് നടത്തിയ ജില്ലാ കായിക മത്സരത്തിൽ ബഡ്‌സ് വിദ്യാർത്ഥികൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിരുന്നു. സംസ്ഥാന തല സ്പെഷ്യൽ ഒളിമ്പിക്സിലും മികച്ച വിജയം കരസ്ഥമാക്കി.ജില്ലയിൽ മികച്ച രണ്ടാമത്തെ കലാലയത്തിനുള്ള കുടുംബശ്രീയുടെ അവാർഡും കൊണ്ടോട്ടി ബഡ്‌സ് സ്വന്തമാക്കി. നഗരസഭയുടെയും കുടുബശ്രീയുടെയും പി ടി എ യുടെയും മറ്റും സഹകരണത്തോടെ ഒട്ടനവധി മാതൃകാ പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തി വരുന്നത്.മുതിർന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും ജില്ലാമിഷന്റെ പ്രത്യേക ഉപജീവന പദ്ധതിയുടെ ഭാഗമായി തയ്യൽ യൂണിറ്റ്, പെയിന്റിംഗ്, ക്രാഫ്റ്റ്, നോട്ട്പാഡ്, ക്ലീനിങ് ഉൽപ്പന്നങ്ങൾ എന്നീ തൊഴിൽ പരിശീലനങ്ങളും നടത്തിവരുന്നു. പി ടി എ പ്രസിഡന്റ് അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. കലാ കായിക പ്രതിഭകൾക്കും സ്തുത്യർഹമായ സേവനം കാഴ്ച വെച്ച അധ്യാപകർക്കും ജീവനക്കാർക്കും നഗരസഭ ക്ഷേമ കാര്യ ചെയർമാൻ കെ പി ഫിറോസും, ഡിവിഷൻ കൗൺസിലർ സ്വാലിഹ് കുന്നുമ്മലും മോമെന്റൊയും സമ്മാനങ്ങളും വിതരണം ചെയ്തു.പ്രധാന അധ്യാപിക കൗലത്ത് പി സ്വാഗതവും പി ടി എ വൈസ് പ്രസിഡന്റ് ജസീന നന്ദിയും പറഞ്ഞു.

Follow us on :

More in Related News