Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Oct 2024 20:42 IST
Share News :
പരപ്പനങ്ങാടി :എ യു പി എസ് ചിറമംഗലം സ്കൂളിന്റെ നൂറ്റി അഞ്ചാമത് വാർഷിക പരിപാടികളുടെ ഔദ്യോഗിക ഉദ് ഘാടനത്തോട് അനുബന്ധിച്ച് ലോഗോ പ്രകാശനവും പല്ലിന്റെയും കണ്ണിന്റെയും രോഗ നിർണയ പരിശോധനാ ക്യാമ്പും, സ്ത്രീ രോഗ ബോധവത്കരണ ക്ലാസ്സും നടത്തി.
ബാംഗ്ലൂർ കേരള സമാജം ജനറൽ സെക്രട്ടറി റെജി കുമാർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ക്യാമ്പുകളുടെ ഉദ് ഘാടനംപൂർവ വിദ്യാർത്ഥിനിയും പ്രശസ്ത ഗൈ നക്കോളജിസ്റ്റും ആയ ഡോക്ടർ ദേവകിക്കുട്ടി നിർവഹിച്ചു.പൂർവവിദ്യാർഥിമാരായ കൺസിലർ മോഹൻദാസ്, മാക്സിലോ ഫേഷ്യൽ സർജൻ ഡോക്ടർ വിപിൻദാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ പി ടി എ പ്രസിഡണ്ട് റഫീഖ് സ്വാഗതവും എച്. എം സന്ധ്യ നന്ദിയും പറഞ്ഞു. ചടങ്ങിൽ അധ്യക്ഷസ്ഥാനം നിർവഹിച്ച മാനേജർ സേതുമാധവൻ വിശിഷ്ട വ്യക്തികളെ ആദരിക്കുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു.സീനിയർ അദ്ധ്യാപകരായ സുരേഷ് വി പി, ഷീബ ടി കെ, രമാദേവി, രഞ്ജിനി എന്നിവർ വിശിഷ്ഠ അ തിഥികൾക്ക് പൊന്നാട അണിയിച്ചു.തുടർന്ന് ഡോക്ടർ ജാനകിക്കുട്ടി സ്ത്രീകൾക്കും പെൺകുട്ടികൾക്കും സ്ത്രീ രോഗ ബോധവൽക്കരണ ക്ലാസ്സ് എടുത്തു. ചെമ്മാട് ഇമ്രാൻസ് ഹോസ്പിറ്റൽ കണ്ണിന്റെ ക്യാമ്പും, ഡോക്ടർ വിപിൻ ദാസിന്റെ(ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ, തിരൂർ ബ്രാഞ്ച് )നേതൃത്വത്തിൽ ഡന്റൽ ക്യാമ്പും നടന്നു ഇരുന്നൂറിലധികം ആളുകൾ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.