Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുണ്ടോത്ത് ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ ശ്രീ കൃഷ്ണ ജയന്തി ആഘോഷം

22 Aug 2024 11:48 IST

Preyesh kumar

Share News :

ഉള്ളിയേരി : ഉള്ളിയേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം ആഗസ്റ്റ് 26-ന് നടക്കും. പുലർച്ചെ ഗണപതി ഹോമം,

ഉദയം മുതൽ അസ്തമയം വരെ അഖണ്ഡനാമ ജപം. ഉച്ചക്ക് ഭഗവന്റെ പിറനാൾ സദ്യ എന്നിവ നടക്കും.

വൈകീട്ട് ഉള്ളിയേരി കന്മന കരിയാത്തൻ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന ശോഭയാത്ര ക്ഷേത്രത്തിൽ സമാപിക്കും. സന്ധ്യക്ക് ദീപാരാധന, ചുറ്റുവിളക്ക്, പായസ വിതരണം എന്നിവ ഉണ്ടായിരിക്കും.

പ്രധാനവഴിപാടുകളായ തുളസിമാല, കദളിപ്പഴം, അവിൽ നിവേദ്യം, പാൽപ്പായസം, തൃകൈവെണ്ണ, ത്രിമധുരം, നെയ്യ് വിളക്ക് എന്നിവ ഉണ്ടായിരിക്കും.

Follow us on :

Tags:

More in Related News