Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാറാട് ദിനം:ഹിന്ദുഐക്യവേദി അനുസ്മരണ യോഗം സംഘടിപ്പിച്ചു

02 May 2025 17:38 IST

MUKUNDAN

Share News :

ഏങ്ങണ്ടിയൂർ:മാറാട് ദിനത്തോടനുബന്ധിച്ച് ഹിന്ദു ഐക്യവേദി ഏങ്ങണ്ടിയൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ മേഖലകളിൽ പുഷ്പാർച്ചനയും,അനുസ്മരണവും നടത്തി.എത്തായ് സെന്ററിൽ നടന്ന അനുസ്മരണ യോഗം ഹിന്ദുഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി കെ.പി.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.കൃഷ്ണദാസ് മംഗലത്ത് അധ്യക്ഷത വഹിച്ചു.ഹിന്ദുഐക്യവേദി ചാവക്കാട് താലൂക്ക് സെക്രട്ടറി പി.എസ്.സുബ്രഹ്മണ്യൻ,ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ഉഷ സുകുമാരൻ,പഞ്ചായത്ത്‌ ഭാരവാഹികളായ തേജ് കളത്തിൽ,സുനീഷ് പാലക്കൽ,വിനോദ് നമ്പിയത്ത്,എം.ജെ.ഉണ്ണികൃഷ്ണൻ,സ്മിത നന്ദൻ എന്നിവർ പ്രസംഗിച്ചു.



Follow us on :

More in Related News