Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് ചൊവ്വന്നൂർ ബ്ലോക്ക് ക്ലസ്റ്റർ തല കുടുംബശ്രീ അരങ്ങ് കലോത്സവം മെയ്‌ 2-ന് തുടക്കമാകും

30 Apr 2025 21:43 IST

MUKUNDAN

Share News :

ചാവക്കാട്:ചാവക്കാട് ചൊവ്വന്നൂർ ബ്ലോക്ക് ക്ലസ്റ്റർ തല കുടുംബശ്രീ അരങ്ങ് കലോത്സവം 2025 മെയ് 2,3 എന്നീ തിയ്യതികളിലായി ചാവക്കാട് മണത്തല ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കും.33 സ്റ്റേജ് ഇനങ്ങളിലും 16 ഓഫ് സ്റ്റേജിനങ്ങളിലുമായി അഞ്ഞൂറിൽ പരം അയൽക്കൂട്ടം ഓക്സിലറി അംഗങ്ങൾ മത്സരങ്ങളിൽ മാറ്റുരയ്ക്കും.18 വയസ്സ് മുതൽ 40 വയസ്സ് വരെ ജൂനിയർ,40 വയസിന് മുകളിൽ സീനിയർ തലങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.മെയ്‌ 2-ന് രാവിലെ 10 മണിക്ക് എൻ.കെ.അക്ബർ എംഎൽഎയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ആലത്തൂർ എംപി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും.മെയ്‌ 3 വൈകുന്നേരം 3 മണിയോടെ കുന്നംകുളം എംഎൽഎ എ.സി.മൊയ്‌ദീൻ മത്സര വിജയികൾക്ക് സമ്മാനങ്ങൾ കൈമാറുന്നതോടെ കലോത്സവം സമാപിപ്പിക്കും.ഒന്നാം സ്ഥാനം ലഭിക്കുന്ന മത്സരാർത്ഥികൾ ജില്ലാതലത്തിൽ നടക്കുന്ന കുടുംബശ്രീ അരങ്ങ് കലോത്സവത്തിലേക്ക് അർഹത നേടും.കുടുംബശ്രീ ജില്ലാ സംസ്ഥാന മിഷനുകളുടെ നേതൃത്വത്തിൽ വർഷങ്ങളായി നടത്തിവരുന്ന അരങ്ങ് കലാമേള സ്ത്രീകളുടെ കഴിവുകളെ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.


Follow us on :

More in Related News