Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Dec 2024 07:21 IST
Share News :
കൊണ്ടോട്ടി: രണ്ടുവർഷത്തോളമായി പണി പൂർത്തീകരിച്ച കൊണ്ടോട്ടി ബസ് സ്റ്റാൻഡിനകത്തെ വനിതാ വിശ്രമ കേന്ദ്രവും, മുലയൂട്ടൽ കേന്ദ്രവും ഉടൻ തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊണ്ടോട്ടി എൽ ഡി എഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുജന സംഗമവും പ്രതിഷേധ പ്രകടനവും നടത്തി.
പൊതുജന സംഗമം മണ്ഡലം എൽ.ഡി.എഫ് കൺവീനർ പുലത്തു കുഞ്ഞു ഉദ്ഘാടനം ചെയ്തു. 1.20 കോടി രൂപ ചെലവിട്ടാണ് കൊണ്ടോട്ടി ബസ് സ്റ്റാൻഡ് നവീകരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ ടേക്ക് എ ബ്രേക്ക് സംവിധാനവും ഇതിനകത്ത് ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെ മതേതര വികസന മുന്നണി ഭരണകാലത്താണ് വിശ്രമ കേന്ദ്രം പണികഴിപ്പിച്ചത്. എന്നാൽ വർഷങ്ങളായിട്ടും വിശ്രമ കേന്ദ്രം തുറന്നു കൊടുക്കാത്തതിനും ബസ് സ്റ്റാൻഡിനകത്ത് യാത്രക്കാർക്ക് ഇരിപ്പിട സൗകര്യമൊരുക്കാത്തതിലുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അതിനിടെ കഴിഞ്ഞ നവംബർ 1 കേരളപ്പിറവി ദിനത്തിൽ വിശ്രമ കേന്ദ്രം തുറന്നുകൊടുക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചിരുന്നെങ്കിലും നടപ്പാക്കിയില്ല. ജനുവരി 30 നകം തുറന്നു കൊടുക്കുമെന്ന് അധികൃതർ ഇപ്പോൾ പറയുന്നുണ്ടെങ്കിലും, നടപ്പായില്ലെങ്കിൽ ജനകീയ ഉദ്ഘാടനം നടത്തുമെന്ന് എൽഡിഎഫ് കൺവീനർ പുലത്തു കുഞ്ഞു അറിയിച്ചു. മുന്നാസ് പാറക്കൽ അധ്യക്ഷത വഹിച്ചു. പാറപ്പുറം ഇണ്ണി, ശിഹാബ് കോട്ട, അഡ്വ.കെ കെ സമദ്, ഇ കെ മലിഹ , എം ഹബീബ് തുടങ്ങിയവർ അഭിവാദ്യം ചെയ്തു. ഷാജു അവറക്കാട്ട് , കെപി അസീസ് ബാവ , എം.ശ്രീജിത്ത് , സി പി നിസാർ , തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.