Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യു ഡി എഫ് ഉപവാസം നടത്തി.

05 Nov 2025 22:24 IST

PALLIKKARA

Share News :

അരിയല്ലൂരിന്റെ സമഗ്ര വികസനത്തിന്‌ വള്ളിക്കുന്ന് പഞ്ചായത്ത്‌ വിഭജിച്ച് പുതുതായി അരിയല്ലൂർ പഞ്ചായത്ത്‌ രൂപീകരിക്കണമെന്നാവശ്യപ്പെട്ട യു ഡി എഫ് നേതാക്കളായ കോശി പി തോമസും നിസാർ കുന്നുമ്മലും ഉപവാസംമനുഷ്ട്ടിച്ചു.ജനസംഖ്യയിലും ഭൂവിസ്തൃതിയിലും വരുമാനത്തിലും മുൻപന്തിയിലുള്ള പഞ്ചായത്ത്‌ വിഭാജിക്കണമെന്ന ആവശ്യത്തിന് ദീർഘ നാളത്തെ പഴക്കമുണ്ട് കൃത്യമായ അതിരുകളുള്ള വള്ളിക്കുന്ന് അരിയല്ലൂർ വില്ലേജുകൾ നിലവിലുണ്ട്.വള്ളിക്കുന്ന് പഞ്ചായത്ത്‌ വിഭജിച്ച് പുതിയ പഞ്ചായത്ത്‌ രൂപീകരിക്കണമെന്ന കോടതി വിധിയും നിലവിലുണ്ട്. പഞ്ചായത്ത്‌ വിഭജിക്കണമെന്ന് പഞ്ചായത്ത്‌ ഭരണസമിതി തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ടു യു ഡി എഫ് അംഗങ്ങൾ കൊണ്ടുവന്ന പ്രമേയം സി പി എം നേതൃത്വം നൽകുന്ന ഭരണസമിതി വോട്ടിനിട്ട് തള്ളുകയായിരുന്നു.

ഉപവാസം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം. എൽ. എ ഉദ്ഘാടനം ചെയ്തു വള്ളിക്കുന്ന് പഞ്ചായത്ത്‌ യു ഡി എഫ് ചെയർമാൻ സി ഉണ്ണിമൊയ്തു അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി വി. ബാബുരാജ്, കെ പി സി സി സെക്രട്ടറി കെ. പി. അബ്ദുൽ മജീദ്, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ഡോ. വി. പി. അബ്ദുൽ ഹമീദ്, എം. എസ്. എഫ്. ദേശീയ പ്രസിഡന്റ് പി. വി. അഹ്‌മദ്‌ സാജു, സംസ്ഥാന പ്രസിഡന്റ് പി. കെ. നവാസ്, ടി. പി. എം ബഷീർ, വീക്ഷണം മുഹമ്മദ്‌, റിയാസ് മുക്കോളി, ഷാജി പാച്ചേനി, ശരീഫ് കൊട്ടപ്പുറം, കെ. പി. മുഹമ്മദ്‌ മാസ്റ്റർ, പി, വീരേന്ദ്രകുമാർ, ഇ. ദാസൻ, രഘുനാഥ് കെ കെ.പി. ആസിഫ് മഷ്ഹൂദ് പ്രസംഗിച്ചു.

സമാപന സമ്മേളനം കാലിക്കറ്റ്‌ സർവകലാശാല മുൻ സിൻഡിക്കറ്റ് മെമ്പർ ആർ എസ് പണിക്കർ നാരങ്ങാനീര് നൽകി ഉദ്ഘാടനം ചെയ്തു. മണ്ഡലം യു ഡി എഫ് ചെയർമാൻ എ. കെ. അബ്ദുറഹിമാൻ, പി. പി. അബ്ദുറഹ്മാൻ,അഡ്വ. ഹനീഫ, വി. കെ. ബാപ്പുഹാജി, സുരേഷ് മാസ്റ്റർ, വിനോദ് കുനേരി, നിസാർ ചോനാരി, മോഹൻദാസ് മാരത്തിയിൽ, എ. പി. ഹുസൈൻ, വി. പി. അബൂബക്കർ, ലോകേഷൻ, സലീഷ് വി വി,സത്താർ ആനങ്ങാടി, അസീസ് അരിമ്പ്ര, അജിത്ത് മംഗലശ്ശേരി, സുദേവ്, എം. കെ. ഷഫ്രിൻ,എം. കെ. കബീർ,അനിതദാസ്, കേശവദാസ്, സുഭാഷ് സി, മനോഹരൻ കാരിയിൽ, ഡാനിയൽ സി. എം. പി. സുബൈദ ടീച്ചർ, സുഹറ ബഷീർ, വി. എൻ, ശോഭന പ്രസംഗിച്ചു.


Follow us on :

More in Related News