Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Mar 2025 22:56 IST
Share News :
നരിപ്പറ്റ: സമീപപ്രദേശങ്ങളിൽ മഞ്ഞപ്പിത്ത രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നരിപ്പറ്റ പഞ്ചായത്തിലെ തട്ടുകടകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പ് സായാഹ്നപരിശോധന നടത്തി. ഭക്ഷ്യസുരക്ഷ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദ്ദേശം നൽകി.
പനി, തലവേദന, വിശപ്പില്ലായ്‌മ, മനംപുരട്ടൽ, ഛർദി, ക്ഷീണം, മൂത്രത്തിനു മഞ്ഞനിറം എന്നിവയാണ് കരളിനെ ബാധിക്കുന്ന രോഗമായ മഞ്ഞപ്പിത്തത്തിന്റെ പ്രധാന ലക്ഷണങ്ങൾ. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ആഹാരപദാർത്ഥങ്ങൾ ഈച്ചയും മറ്റും കടക്കാത്ത വിധത്തിൽ അടച്ചു സൂക്ഷിക്കുക, പഴകിയതും തണുത്തതും വൃത്തിഹീനവുമായ സാഹചര്യത്തിൽ നിർമ്മിച്ചതുമായ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക, ഭക്ഷണത്തിന് മുൻപും മലമൂത്ര വിസർജനത്തിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, വ്യക്തി ശുചിത്വം ആഹാര ശുചിത്വം കുടിവെള്ള ശുചിത്വം എന്നിവ പാലിക്കുക, രോഗിയുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കുക, രോഗി ഉപയോഗിക്കുന്ന വസ്ത്രവും മറ്റു ഉപകരണങ്ങളും അണുവിമുക്തമാക്കുക എന്നിവ വഴി രോഗ പകർച്ച തടയാം. സാമൂഹിക ഒത്തുകൂടലുകൾ മുൻകൂട്ടി ആരോഗ്യ കേന്ദ്രത്തിൽ അറിയിക്കണമെന്നും, രോഗപ്രതിരോധത്തിന്റെ ഭാഗമായി കർശന പരിശോധനകൾ തുടരുമെന്നും മെഡിക്കൽ ഓഫീസർ ഡോക്ടർ ഷാരോൺ.എം.എ. അറിയിച്ചു.
പരിശോധനയ്ക്ക് നരിപ്പറ്റ കുടുംബ ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് കുമാർ.എം.എസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ എൻ.കെ.ഷാജി, കെ.കെ. ദിലീപ് കുമാർ, വി.അക്ഷയകാന്ത്,. ഇ.ആർ.രഞ്ജുഷ എന്നിവർ നേതൃത്വം നൽകി.
Follow us on :
More in Related News
Please select your location.