Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jan 2025 20:22 IST
Share News :
ചെറുതോണി: ബി.ജെ.പി ഇടുക്കി (സൗത്ത്) ജില്ല പ്രസിഡന്റായി വി.സി. വര്‍ഗീസ് ചുമതലയേറ്റു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. രജ്ഞിത്ത് മുഖ്യവരണാധികാരിയായിരുന്നു. സ്വീകരണ സമ്മേളനം ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഫ. വി.ടി. രമ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന സെക്രട്ടറിയും മുഖ്യവരണാധികാരിയുമായ കെ.രഞ്ജിത്ത് ജില്ലാ പ്രസിഡന്റ് പ്രഖ്യാപനം നടത്തി. തുടര്‍ന്ന് ചുമതലയേറ്റ വി.സി വര്‍ഗീസിന് അധികാരം കൈമാറി. കെ.എസ് അജി അധ്യക്ഷത വഹിച്ചു. ബി.ജെ.പി ദേശീയ സമതി അംഗം ശ്രീനഗരി രാജന്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍. ഹരി, രതിഷ് വരകുമല, പി.എ വേലുകുട്ടന്‍, രത്‌നമ ഗോപിനാഥ്, സുരേഷ് മിനത്തേരി, വി.എന്‍. സുരേഷ്, ലിനാ രാജു എന്നിവര്‍ പ്രസംഗിച്ചു. ഇടുക്കി, പീരുമേട്, ഉടുമ്പഞ്ചോല മണ്ഡലങ്ങളുടെ ചുമതലയാണ് ഇദ്ദേഹത്തിനുള്ളത്.
Follow us on :
More in Related News
Please select your location.