Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Nov 2025 09:34 IST
Share News :
ഇരിങ്ങത്ത്: കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ ബാലകലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ ഹരിശ്രീ ലൈബ്രറിയിലെ പ്രതിഭകളെ അനുമോദിച്ചു. ഹരിശ്രീ പരിസരത്ത് നടന്ന പരിപാടി എം.ജി യൂണിവേഴ്സിറ്റി ഇന്റർ സോൺ ഡിബേറ്റ് ജേതാവ് കൗമുദി കളരിക്കണ്ടി ഉദ്ഘാടനം ചെയ്തു.താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജയരാജൻ വടക്കയിൽ മുഖ്യ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് പി.കെ. ശശിധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ടി.പി. സത്യൻ സ്വാഗതവും, കൺവീനർ കെ. ഹരിദാസൻ നന്ദിയുംപറഞ്ഞു.തുടർന്ന് കലോത്സവത്തിൽ സമ്മാനാർഹമായ പരിപാടികളും ഹരിശ്രീ മ്യൂസിക് ബെഞ്ചിന്റെ സംഗീത നിശയും അരങ്ങേറി.
Follow us on :
Tags:
More in Related News
Please select your location.